എം കെ ഹരികുമാർ വാട്സ്പ്പ് ഗ്രൂപ്പ്
പൊൻചെരാതുകളുടെ സർഗശോഭ
സണ്ണി തായങ്കരി
ഒരാൾക്ക് ഒരു കഥയോ കവിതയോ എഴുതണമെന്ന ഉൾപ്രേരണ ഉണ്ടായി
യെന്ന് കരുതുക. അപ്പോൾ സ്വാഭാവി കമായും അടുത്ത ചിന്ത എഴുതുന്നവ എവിടെ പ്രസിദ്ധീകരിക്കുംഎന്നതാവും. ഏതെങ്കിലും പത്രാധിപർ അത് അംഗീകരിക്കുമോ? അയാൾ അത് ചവറ്റുകൊട്ടയിലെറിയുമോ? ആരും പ്രസിദ്ധീകരിച്ചില്ലെങ്കിൽ നാലാൾ എങ്ങനെ വായിക്കും? വായിച്ചില്ലെങ്കിൽ എങ്ങനെ എഴുത്തുകാരൻ അറിയ പ്പെടും, അംഗീകരിക്കപ്പെടും?
ഇതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ
എഴുതിത്തുടങ്ങുന്നവരെ അലട്ടിക്കൊ ണ്ടിരുന്നത്. പ്രസിദ്ധീകരണത്തിന്റെ ഓഫീസിലെ എഡിറ്റോറിയൽ ബോർഡ് സൃഷ്ടി വായിച്ച് പ്രസിദ്ധീകരണത്തിന് പച്ചക്കൊടി കാണിക്കണം. അവസാന തീർപ്പിനായി പത്രാധിപർ എന്ന അന്ത്യ വിധികർത്താവിന്റെ ടിക് ലഭിക്കണം. പലരും പരീക്ഷണത്തിന് തയ്യാറായി. ചിലർ വിജയിച്ചു. ഭൂരിപക്ഷവും പാതി വഴിയിൽ എഴുത്തിന്റെ വിളിയെ ഉപേക്ഷിച്ചു.
സണ്ണി തായങ്കരി |
സാഹിത്യക്യാൻവാസിനെ പരിധികളി
ല്ലാതെ തുറന്നിടുമ്പോൾ അതിനെ ഫലപ്രദമായി നമ്മുടെ എഴുത്തുകാർ
ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ എഴുത്തുകാർ എന്ന ഒരു വർഗം തന്നെ സൃഷ്ടിക്കപ്പെടുകയും അതിലൂടെ സാഹിത്യമൂല്യമുള്ള പല കൃതികളും വെളിച്ചം കാണുകയും അത് അംഗീകരി ക്കക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാ.
ഇന്റർനെറ്റിന്റെ ആവിർഭാവത്തിന്
മുമ്പ് അച്ചടിയെ മാത്രമാണ് എഴുത്തു
കാർ ആശ്രയിച്ചിരുന്നത്. സാഹിത്യ കൃതികൾ വെളിച്ചം കാണാൻ മറ്റൊരു മാധ്യമം ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. എന്നാൽ ഇന്ന് പ്രിന്റു മീഡിയയും സോഷ്യൽ മീഡിയയും ഒരുപോലെ വായനക്കാർക്കായി തുറന്നിടുന്ന എഴുത്തുകാരാണ് അധികവും. ചുരുക്കത്തിൽ ഇന്റർനെറ്റ് എഴുത്തിനേയും എഴുത്തുകാരനേയും സീമകളില്ലാത്ത ചക്രവാളങ്ങളിൽ പ്രതിഷ്ഠിക്കുന്നു. വായനക്കാരനും വായനയുടെ വൈവിധ്യം അനുഭവിച്ച
റിയുന്നു.
ഇന്ന് ലക്ഷക്കണക്കിന് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലുണ്ട്. ഫേസ് ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ
തുടങ്ങി അനേക മീഡിയകളിലായി സാഹിത്യം, കല, സംസ്കാരം, ചരിത്രം, സയൻസ്, വിദ്യാഭ്യാസം, രാഷ്ട്രീയം, മതം, സമുദായം, വർഗം തുടങ്ങി ജീവിതത്തെ സ്പർശിക്കുന്ന സമസ്ത മേഖലകൾക്കും കൂട്ടായ്മകളും അവരു ടേതായ ഗ്രൂപ്പുകളും ഉണ്ട്. അവയിലെ ല്ലാം അംഗങ്ങളായ കോടിക്കണക്കിന് ആളുകൾ അത്തരം ഗ്രൂപ്പുകളിൽ
നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.
സാഹിത്യം, കല, സംസ്കാരം എന്നീ മേഖലകളെ പരിപോഷിപ്പിക്കുന്നതി
നായി അനേകം ഗ്രൂപ്പുകൾ അഥവാ കൂട്ടായ്മകൾ വാട്സാപ്പ് എന്ന സാമൂഹ്യ മാധ്യമത്തിൽ ഉണ്ട്. എന്നാൽ പലതും പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന് പല പ്പോഴും വ്യതിചലിക്കുന്നതായി കാണാം. ഒന്നുകിൽ അഡ്മിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു,അല്ലെങ്കിൽ ലക്ഷ്യങ്ങളെ പിൻതുടരാൻ അഡ്മിൻമാർ താത്പര്യം കാണിക്കുന്നില്ല എന്നതാവും അതിന് കാരണം.
'എം.കെ.ഹരികുമാർ ടൈംസ്' എന്ന സാഹിത്യകൂട്ടായ്മ രൂപീകൃതമായിട്ട്
വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളു. ഹരികുമാറിനെപ്പോലെ പരിണിത പ്രജ്ഞനായ ഒരാൾ ഒരു സാഹിത്യ ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ അതിന് വിശ്വാസ്യത യും എഴുത്തുകാരുടെ താത്പര്യവും പ്രോത്സാഹനവും ഉണ്ടാവുക സ്വാഭാവി കമാണ്. സാഹിത്യവും കലയുടെ സമസ്ത മേഖലകളും സംസ്കാരവും സംവദിക്കപ്പെടുന്ന ഒരു തുറന്ന വേദി യായി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ
ഇത് മാറിക്കഴിഞ്ഞു.
അറിവും ആനന്ദവും വികിരണം ചെയ്യുന്ന അനേകം പുഷ്പങ്ങൾ നിറഞ്ഞ ഒരു ശരത്കാല പൂന്തോട്ടം പോലെയാണ് ഈ സർഗസംഗമങ്ങൾ.
സാഹിത്യം, കല, സംസ്കാരം എന്നീ വാക്കുകളിൽ ഇവിടെ ആലീസിന്റെ അത്ഭുതലോകംപോലെ മൂന്ന് വ്യത്യസ്ത ലോകങ്ങളാണ് വായനക്കാർ
ക്കു മുന്നിൽ തുറന്നിടുന്നത്. കഥ, കവിത, ലേഖനങ്ങൾ, നിരൂപണങ്ങൾ,
പുസ്തക പരിചയം, അവലോകന ങ്ങൾ, ആനുകാലികങ്ങളിലെ രചന കളെക്കുറിച്ചുള്ള വിലയിരുത്തലുകൾ, നിരൂപണ സാഹിത്യത്തെയും നിരൂപ കരെയും പഠനവിധേയമാക്കൽ, ലോക ക്ലാസിക്കുകളെയും പ്രധാനപ്പെട്ട മലയാള കൃതികളെയും പരിചയപ്പെടു ത്തൽ, ലോക സിനിമ, ലോക ചിത്രകല എന്നിവയുടെ വിശാലലോകം തുറന്ന്
കാണിക്കൽ, ലോക ചിത്രകലയുടെ പ്രദർശനം, എം.കെ.ഹരികുമാറിന്റെ കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന അക്ഷരജാലകം വായനക്കാർക്കായി തുറക്കൽ, മൺമറഞ്ഞ മഹത് വ്യക്തിത്വങ്ങളുടെ അനുസ്മരണം, മഹദ്വജനങ്ങൾ, മഹത് ദർശനങ്ങൾ, ഇതിഹാസങ്ങളെ പരിചയപ്പെടുത്തൽ, നവാദ്വൈത ദർശനം, കാർട്ടൂൺ, പെയിന്റിംഗ്, ശില്പവും അവയുടെ സ്രഷ്ടാക്കളെ അറിയലും, പ്രത്യേക വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം, ഗായകരെ പരിചയപ്പെടുത്തൽ, ചരിത്രം, ചരിത്രം സൃഷ്ടിച്ചവരെ അടുത്തറിയൽ, യാത്രാവിവരണം അറിവിന്റെ അതിരുകൾ നൈര്യ ന്തരമായി വികസിക്കുന്നതുപോലെ ഈ കൂട്ടായ്മയിൽ ജ്ഞാന സമ്പാദനത്തിന് അവസാനമുണ്ടാകുന്നില്ല. സാഹിത്യം, കല, സംസ്കാരംഎന്നീ വിഷയങ്ങളിലെ സംശയത്തിന്
ഒരാൾക്ക് ഒരു കഥയോ കവിതയോ എഴുതണമെന്ന ഉൾപ്രേരണ ഉണ്ടായി
യെന്ന് കരുതുക. അപ്പോൾ സ്വാഭാവി കമായും അടുത്ത ചിന്ത എഴുതുന്നവ എവിടെ പ്രസിദ്ധീകരിക്കുംഎന്നതാവും. ഏതെങ്കിലും പത്രാധിപർ അത് അംഗീകരിക്കുമോ? അയാൾ അത് ചവറ്റുകൊട്ടയിലെറിയുമോ? ആരും പ്രസിദ്ധീകരിച്ചില്ലെങ്കിൽ നാലാൾ എങ്ങനെ വായിക്കും? വായിച്ചില്ലെങ്കിൽ എങ്ങനെ എഴുത്തുകാരൻ അറിയ പ്പെടും, അംഗീകരിക്കപ്പെടും?
ഇതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ എഴുതിത്തുടങ്ങുന്നവരെ അലട്ടിക്കൊ ണ്ടിരുന്നത്. പ്രസിദ്ധീകരണത്തിന്റെ ഓഫീസിലെ എഡിറ്റോറിയൽ ബോർഡ് സൃഷ്ടി വായിച്ച് പ്രസിദ്ധീകരണത്തിന് പച്ചക്കൊടി കാണിക്കണം. അവസാന തീർപ്പിനായി പത്രാധിപർ എന്ന അന്ത്യ വിധികർത്താവിന്റെ ടിക് ലഭിക്കണം. പലരും പരീക്ഷണത്തിന് തയ്യാറായി. ചിലർ വിജയിച്ചു. ഭൂരിപക്ഷവും പാതി വഴിയിൽ എഴുത്തിന്റെ വിളിയെ ഉപേക്ഷിച്ചു.
എന്നാൽ കാലം മാറിയതോടെ സാഹിത്യത്തിലെ അത്തരം തീർപ്പുക ൾക്കും വിലയിരുത്തലുകൾക്കും അവഗണനയ്ക്കും പ്രസക്തി നഷ്ടപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ആദ്യമായി രചന നടത്തുന്നവനും(ളും) സ്വന്തമായി പ്രസിദ്ധീകരണമില്ലാതെ തന്നെ എഡിറ്ററായി, സ്വന്തം സൃഷ്ടി യുടെ വിധി കർത്താവായി. വലിയൊരു സാഹിത്യവിപ്ലവത്തിനാണ് നമ്മുടെ കാലം വാതിൽ തുറന്നിട്ടത്. എത്ര ത്തോളം അത് സാഹിത്യത്തെ പുഷ്കല മാക്കിയിട്ടുണ്ട് എന്നത് ചർച്ച ചെയ്യപ്പെ ടേണ്ടതാണ്. പക്ഷേ, കാലം ആവശ്യപ്പെ ടുന്നതിനെ ആർക്കാണ് നിഷേധിക്കാനോ പ്രതിരോധിക്കാനോകഴിയുക?ഇൻറർനെറ്റും സാമൂഹ്യ മാധ്യമങ്ങളും സാഹിത്യക്യാൻവാസിനെ പരിധികളി
ല്ലാതെ തുറന്നിടുമ്പോൾ അതിനെ ഫലപ്രദമായി നമ്മുടെ എഴുത്തുകാർ
ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ എഴുത്തുകാർ എന്ന ഒരു വർഗം തന്നെ സൃഷ്ടിക്കപ്പെടുകയും അതിലൂടെ സാഹിത്യമൂല്യമുള്ള പല കൃതികളും വെളിച്ചം കാണുകയും അത് അംഗീകരി ക്കമറുപടി നൽകാൻ എം.കെ. ഹരികുമാർ എപ്പോഴും തയ്യാറാവുന്നു.
നൂറു കണക്കിന് പ്രശസ്തരും എഴുതി ത്തുടങ്ങുന്നവരും നിത്യവും ഇതിന്റെ ശുഭ്രച്ചുവരിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ശബ്ദതരംഗങ്ങളായും പ്രത്യക്ഷപ്പെടുന്നു. അഡ്മിൻ പ്രഖ്യാപിച്ച വിഷയങ്ങളിൽനിന്ന് വ്യതിചലിക്കാനോ വ്യക്തിപരമായ താത്പര്യങ്ങൾക്കായി ഈ കൂട്ടായ്മയുടെ ചുവരുകൾ ദുരുപയോഗം ചെയ്യാനോ ആരും ശ്രമിക്കുന്നില്ല എന്നത് ശ്ലാഘനീയ മാണ്. ഓരോരുത്തരുടേയും സൃഷ്ടി കളെയും ആശയങ്ങളേയും അഭിപ്രാ യങ്ങളെയും വായിക്കുവാനും
അഭിപ്രായം പറയുവാനും അവർക്ക് നന്ദിയും സ്നേഹവും അറിയിക്കുവാ
നും അഡ്മിനായ എം.കെ. പ്രത്യേകം
ശ്രദ്ധിക്കുന്നുവെന്നതാണ് വളരെ ചുരുക്കം നാളുകൾക്കുള്ളിൽ ഈ ഗ്രൂപ്പ്
ഇത്രയധികം ആളുകളിലേക്ക് എത്തി പ്പെടാൻ സഹായിച്ചത്.
എം.കെ.ഹരികുമാർ ടൈംസ് എന്ന ഈ ഗ്രൂപ്പിലൂടെ അനേകം എഴുത്തുകാർ
സ്വയം തങ്ങളുടെ ഭാഗധേയം നിർണയിക്കട്ടെ എന്ന് ആശംസിക്കുന്നു. എം.കെ
യ്ക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പിനും എല്ലാ വിജയവും ഉണ്ടാവട്ടെ.
HOME PAGE
No comments:
Post a Comment