Saturday, August 14, 2021

എം.കെ.ഹരികുമാർ ഓണപ്പതിപ്പ് 2021

LITERATURE  AND ART EDITION



 

 

 

 

 

ഗസ്റ്റ് എഡിറ്റോറിയൽ

ഒരേയൊരു കോളമിസ്റ്റ്
വാക്കുകളുടെ മഴ ,വെളിപാട്

രാജേന്ദ്രൻ നിയതി


  

ഉള്ളടക്കം

എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ

 

ടെക്ച്വൽ റിയാലിറ്റിയും സ്യൂഡോ റിയലിസവും


പക്ഷിക്കരച്ചിലുകളിൽ
ആത്മാവിനു കേൾക്കാനുള്ളത് 



അരക്ഷിതാവസ്ഥയുടെ സൗന്ദര്യപ്രശ്നങ്ങൾ


പ്രേമം സ്വയം നിറയുമ്പോൾ

 

ബോധത്തിൻ്റെ ഉദയം


സ്വന്തം ഗേഹം തേടുന്ന വാക്കുകൾ -
എസ്.രമേശൻനായരെക്കുറിച്ച്



ഇക്കിഗൈ :നവജീവിതത്തിൻ്റെ പൊരുൾ 

 

ദയ എന്ന സാർവദേശീയ മത പാർലമെന്റ് 


 എം.കെ .ഹരികുമാറുമായി അഭിമുഖം
അഗാധതകളിൽ സന്ധിക്കുന്ന ആശയങ്ങളുടെ നദി
മലയാലപ്പുഴ സുധൻ ,വാസുദേവൻ കെ.വി.


എം.കെ.ഹരികുമാറിൻ്റെ കവിതകൾ

വാക്കും മൗനവും

നമ്മൾ

പക്ഷികൾ

ജലം എന്ന ചാവേർ

തുമ്പി

ചിന്ത

വാൻഗോഗ് ,കാഫ്ക

തേൾ


ഓർമ്മ
കൂത്താട്ടുകുളം: ഓർമ്മയുടെ
പൂമൂടിയ ഇടവഴികൾ
എം.കെ.ഹരികുമാർ 


ഇംഗ്ലീഷ് പരിഭാഷ

Van gogh, Kafka
Prameela Tharavath

The Birds
Sujatha Saseendran

Parallel to God
Deepa Sajith

 

എം.കെ.ഹരികുമാർ വാട്സ്പ്പ് ഗ്രൂപ്പ്

പൊൻചെരാതുകളുടെ സർഗശോഭ
സണ്ണി തായങ്കരി


വാൻഗോഗിനു :സൗന്ദര്യത്തിൻ്റെ ജ്വാല നിറയുന്ന നോവൽ
തുളസീധരൻ ഭോപ്പാൽ


മറ്റു ലിങ്കുകൾ

അക്ഷരജാലകം

പദാനുപദം 
 
 
 
 
 

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 ടെക്സ്ച്വൽ റിയാലിറ്റിയും സ്യൂഡോ റിയലിസവും


 

 




എം.കെ.ഹരികുമാർ

ഒരാൾ ജീവിച്ചതോ ,കൃത്യമായി ഓർമ്മിച്ചതോ ,കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. ഒരു കഥ സങ്കല്പിച്ചു പറയാൻ ഏതൊരാൾക്കും കഴിയും. അതുപോലെ എഴുതാനുമാവും .കാരണം എഴുത്ത് ആ അർത്ഥത്തിൽ ഒരു പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട് ;മിക്കവാറും സ്വന്തം കാര്യം എന്ന നിലയിലാണ്. അവനവനു ആവശ്യമുള്ളത് എഴുതിയുണ്ടാക്കുന്നു.

എനിക്കു തോന്നുന്നത്, അവനവൻ്റെ ഊരാകുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി ഒരാൾ എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു കിട്ടുന്നതെന്നാണ്.ഈ സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള ഒരന്വേഷണമാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്തത് , അർത്ഥപരമായി കൃത്യതയിൽ എത്തിച്ചേർന്നിട്ടില്ലാത്തത് , സങ്കൽപമായി കൊണ്ടുനടന്നിട്ടില്ലാത്തത്, പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി  എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം സംഭവിക്കുന്നത്. മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ് അവയെല്ലാം.നൂറ്റാണ്ടുകളോളം മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ വന്നിട്ടില്ലാത്തതാണ്. അത് ഒരു നിമിഷത്തിൽ തുറക്കപ്പെടുകയാണ് .എഴുതുന്ന ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല. വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്. പരിചിതമായ ലോകം  ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട് .അത് എല്ലാവരുമായി പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ എല്ലാവരും പൊതുജീവിതത്തെയോ, വിദ്യാഭ്യാസത്തിൻ്റെയോ ,പൊതു രാഷ്ട്രീയത്തിൻ്റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി വിതറുന്ന പ്രക്രിയയല്ല എഴുത്ത്.എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ മനസിൻ്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർത്ഥ കവിക്ക് താൻ എഴുതുന്നതിൻ്റെ അർത്ഥം മനസ്സിലായിക്കൊള്ളണമെന്നില്ല എന്ന് ടി .എസ് .എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്. കവി എല്ലാം  തീരുമാനിച്ചശേഷം ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത് ?എങ്കിൽ അയാളുടെ മനസ്സ് എത്ര ശുഷ്കമായിരിക്കും? ഒരു Great Mind  എന്ന് ആ കവിയെ വിളിക്കാനാവില്ല. വലിയ മനസ്സിന് അങ്ങനെ കവിത എഴുതാനാവില്ല. എല്ലാം നിശ്ചയിച്ചുറപ്പിക്കുന്ന കവി യുക്തിയെ  മാത്രമാണ് ആശ്രയിക്കുന്നത്.ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് പോയി സ്വകീയമായ ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്‌. ഒറ്റയ്ക്ക് അനുഭവിക്കുന്നതിൻ്റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ മനസ്സിൽ തന്നെ കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഇതുപോലുള്ള വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ പോലുമാകാതെ മനുഷ്യർ മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു അസംബന്ധമാണെന്ന അറിവ് എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?

നിഗൂഢലോകങ്ങൾ

എഴുതുമ്പോഴാണ് എഴുത്തുകാരൻ്റെ  യാഥാർത്ഥ്യമുണ്ടാകുന്നത്. അതു  മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവൻ്റെ പാതയാണ്. ഭാഷയില്ലെങ്കിൽ ,അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം നിലനിന്നേക്കാം. എന്നാൽ എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ സ്വന്തം അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ സംഭരിക്കപ്പെട്ടതോ  അജ്ഞാതമായതോ ആവാമത്. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത് എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അയാൾ അപ്പോൾ കുടുംബനാഥനല്ല; ഉദ്യോഗസ്ഥനല്ല. തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ  പുറത്തെടുക്കാൻ പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ് ,ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്. അത്  വൈകാരികവും ദാർശനികവും  സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.



എല്ലാവർക്കും ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ  ആനുകൂല്യം മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല ; വ്യക്തിനിഷ്ഠതയുമല്ല.വ്യക്തി, വസ്തുനിഷ്ഠതതകളെ  ലംഘിച്ചുകൊണ്ട് ഒരാൾ  സാഹസികവും ഭ്രമാത്മകവുമായി സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ 'മെറ്റാമോർഫോസിസ്' ഉദാഹരണം. കാരണം, മനുഷ്യൻ വെറും യുക്തിയുടെ ,പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല. അവൻ സ്വപ്നത്തിലും അയുക്തിയിലും ഭ്രമത്തിലും അസംബന്ധത്തിലും  വികാരങ്ങളിലും ജീവിക്കുന്നു. ഇതിലൊന്നിലും പെടാതെ അജ്ഞാതമായും അവൻ  സഞ്ചരിക്കുന്നു. അവനുപോലും വ്യക്തമല്ലാത്ത, സന്ദിഗ്ദ്ധമായ അവസ്ഥകളും പ്രാമുഖ്യം നേടുന്നുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത് മാത്രം എഴുതി നിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർത്ഥ്യത്തെക്കുറിച്ചുള്ള ആധി , ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. കഥാകൃത്തെന്ന നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്ന അയാൾ അതിനെ അറിയാനാണ് ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യാഥാർത്ഥ്യമല്ല എന്ന് പറയേണ്ടി വരുന്നത്. യാഥാർത്ഥ്യം ഒരു വിവർത്തനം മാത്രമാണ്; അതിനെ ഒരാൾ ഏതുകോണിൽ നിന്നു നോക്കുന്നു എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെ യത് പുതിയ യാഥാർത്ഥ്യമായി  രൂപാന്തരപ്പെടുന്നു; ഉപരിപ്ളവയാഥാർത്ഥ്യമല്ല അത്. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യാന്വേഷണം എന്ന നിലയിലാണ് യാഥാർത്ഥ്യം അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷ്ൻ യാഥാർഥ്യത്തെ ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.

ഫിക്ഷൻ എന്ന വാക്കിൽ തന്നെ അത് യഥാർത്ഥമല്ലെന്നും മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നന്നും സൂചിതമാവുന്നുണ്ട്.ഫിക്ഷ്ൻ്റെ  ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർത്ഥ്യം (Tetual Reality). ഇതാകട്ടെ ,എഴുത്തുകാരൻ്റെ മനോനിലയനുസരിച്ചാണ് ഉണ്ടാകുന്നത്. അയാൾ ജീവിതത്തിൻ്റെ ബദൽ അല്ലെങ്കിൽ ,സമാന്തരലോകം  നിർമ്മിക്കുന്നു. Textual Reality എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും, അത് വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിൻ്റെ മനസ്സിലെ താളക്രമങ്ങൾ വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. അപ്പോൾ Textual Reality മാറുകയാണ്. പലതായി പിരിയുകയാണ്. അർത്ഥങ്ങളുടെ   ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ  തിരഞ്ഞെടുപ്പ് ,സംഗീതാത്മകത എന്നിവയെല്ലാം Textual Reality യെ അതീതമാക്കുന്നു.  ഇതിലൂടെ വിഭിന്നങ്ങളായ അർത്ഥങ്ങൾക്കും  വ്യാഖ്യാനങ്ങൾക്കും  അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ മാതൃകകളില്ല .അതാണ് എഴുത്തിലെ ഏകാന്തത .പുതിയ പാഠം നിർമ്മിക്കാൻ അയാൾ വിധിക്കപ്പെടുന്നു.കാഫ്കയുടെ 'മെറ്റാമോർഫോസിസ്' പിറക്കുന്നത് ഒരു മാതൃക ഇല്ലാതെയാണ് .  അതുകൊണ്ട് ആ കൃതിയിലെ Textual Reality കാഫ്കയുടെ  കണ്ടുപിടുത്തമാണ്. അന്തിമമായി വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.

ഭാഷയും വ്യാജപരിപ്രേക്ഷ്യവും

ഫിക്ഷൻ പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്; ഒരു അദൃശ്യനദി പോലെ.അതിനെക്കുറിച്ചുള്ള വെളിപാടുകളാണ് ഒരാൾ എഴുതുന്നത്.ഈ ഒഴുക്കിൻ്റെ സമ്മർദ്ദം താങ്ങിയാണ് എഴുത്തുകാരൻ നടക്കുന്നത്. സമ്മർദ്ദത്തിൻ്റെ ആക്കം  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ പലതരം ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ  അവസ്ഥയായി മാറാം; അന്തർമുഖനാവാം.

Textual Reality ക്കു വേണ്ടി ഒരാൾ പ്രത്യേകം ജനിക്കുന്നില്ല ;ഉള്ളിലെ സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ  മറ്റൊരു അസ്തിത്വവിതാനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഉന്മാദത്തിൻ്റെ അപായകരമായ ഒരു കയറ്റമാണത്;കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് അയാൾ തനിക്ക് അപ്രാപ്യവും തൻ്റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത തിരഞ്ഞെടുത്തിരിക്കുന്നത്? .അയാളുടെ പരിചിതവും അർത്ഥരഹിതവുമായ പറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ പൂർണമായി  ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്; അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിംഗ് ഭാഷയിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു  ആന്തരികമതിഭ്രമങ്ങളുടെയും ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ ഭാഷ അപര്യാപ്തമായി മാറാം. പലരും ഉപയോഗിച്ച് ക്രമപ്പെടുത്തിയ  ഭാഷയിൽ ,പലരും നശിപ്പിച്ച , ആവർത്തിക്കപ്പെട്ട പ്രയോഗങ്ങളിൽ ഒരാൾ എങ്ങനെ സ്വന്തം ദുരൂഹമായ കാഴ്ചാനുഭവങ്ങളെ ആവിഷ്കരിക്കും.? അയാൾക്കുപോലും സന്ദേഹമുള്ള പ്രശ്നങ്ങളെ എങ്ങനെ സമീപിക്കും? അതുകൊണ്ടു ഭാഷയിൽ തന്നെ ഖനനം ആവശ്യമായി വരും.എന്നാൽ ബോധപൂർവമായ പെരുമാറ്റമാവാനും പാടില്ല. വിചാരങ്ങളുടെയും വികാരങ്ങളുടെയും ആവശ്യത്തിനൊത്ത് ഭാഷയ്ക്ക്  രൂപമാറ്റം സംഭവിക്കുന്നു. ഭാഷ അതിൻ്റെ ആവശ്യത്തിനു വീർക്കുകയും   ചുരുങ്ങുകയും ചെയ്യുകയാണ്. ഭാഷയ്ക്ക് ജീവനാണ് പകരുന്നത്; വസ്തുതകളല്ല.

വെറും വസ്തുതകൾ  മാത്രമായാൽ ഭാഷ ചത്ത പെരുമ്പാമ്പിനെപ്പോലെ കിടക്കും.എന്നാൽ ജീവൻ നല്കുമ്പോൾ ഭാഷയിൽ ഒരാൾക്ക് സ്വയം ഒളിപ്പിക്കാനാവും. ഭാഷ ഒരു കൂടാണ്, വീടാണ് ,പരിസ്ഥിതിയാണ് , പ്രകൃതിയാണ്, ആത്മാവാണ്, പുരാണമാണ്, ഭൂതകാലമാണ്, വർത്തമാനമാണ്, ഭാവിയാണ്, ഓർമ്മയാണ്, പുനർജനിയാണ്, വേദാന്തമാണ്, തത്ത്വചിന്തയാണ് , രതിയാണ്, ആകാശമുൾപ്പെടുന്ന പഞ്ചഭൂതമാണ് ,ദൈവമാണ്, ദൈവികേതരമാണ് ,ദൈവത്തിൻ്റെ അസംസ്കൃത വസ്തുക്കളാണ് , നിറങ്ങളാണ്, പുരാതനമാണ്, നവീനതയാണ്, മതമാണ്, മനുഷ്യനാണ് .... ഈ അറിവിൽ ഒരാൾ എഴുതുമ്പോഴാണ്  ഭാഷ ജീവിതമാകുന്നത് .ഇങ്ങനെയാണ് സവിശേഷമായ Textual Reality  ഉണ്ടാകുന്നത്. ഇത് നമ്മൾ യാഥാർത്ഥ്യമെന്ന് വിവക്ഷിക്കുന്ന  അവസ്ഥയല്ല; അതിനുമപ്പുറമാണ്.
ഈ Textual Reality യുടെ സവിശേഷമായ വൈയക്തികതലത്തെ  ഒരു വ്യാജപരിപ്രേക്ഷ്യത്തിലേക്ക് മാറ്റുകയാണ് ഞാൻ സ്യൂഡോ റിയലിസത്തിലൂടെ ചെയ്തത്.



യാഥാർത്ഥ്യത്തിനുള്ളിൽ ഫിക്ഷൻ

ഇവിടെ യാഥാർത്ഥ്യം എന്ന് ഞാൻ പ്രയോഗിക്കുന്നത് സംവേദനപ്രധാനമായ ഒരനുഭവമണ്ഡലം എന്ന അർത്ഥത്തിലാണ് .അതിനെയാണ്  ഞാൻ വ്യാജമാക്കിയത്. വ്യാജമെന്ന്  വിളിക്കുമ്പോഴും അത് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടുകയാണ്. ഫിക്ഷൻ തന്നെ യാഥാർത്ഥ്യമല്ലെന്നിരിക്കെ ,അതിലെ Textual Reality വ്യാജമാകുന്നതിൻ്റെ പ്രസക്തിയെന്താണ് ? ഫിക്ഷൻ എൻ്റെ സ്വപ്നലോകമാണ്‌. സ്വപ്നത്തിൽ പലതും യുക്തിക്ക് കീഴടങ്ങിയല്ല  പ്രത്യക്ഷമാകുന്നത്. യുക്തി അവിടെ ഉപരിതലത്തിലില്ല .എന്നാൽ സ്വപ്നത്തിൽ വിഭ്രാമകയുക്തിയാണുള്ളത്. അത്  പുറത്ത് എവിടെയെങ്കിലും പരിഹരിക്കാവുന്ന വിഷയമല്ല. ഇതു തന്നെയാണ് വ്യാജയാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിൽ എന്നെ സ്വാധീനിച്ചത്.അത് സാഹിത്യകൃതിക്ക് വെളിയിലുള്ള സമസ്യയല്ല .എന്നാൽ എൻ്റെ ആന്തരികാവസ്ഥയുടെ സമസ്യയാണ് .അതെൻ്റെ  വ്യവഹാരജീവിതമല്ല; സ്വപ്നം പോലെ ആകസ്മികമായി സംഭവിക്കുന്ന അവസ്ഥയുടെ കപ്പൽച്ചേതമാണ്.നേരിട്ട് കണ്ടതോ ,നേരത്തെ അറിവുള്ളതോ അല്ല ഞാൻ 'ജലഛായ' , 'ശ്രീനാരായണായ','വാൻഗോഗിന് ' എന്നീ നോവലുകളിൽ  അവതരിപ്പിച്ചത്.

അതെന്നിലെ അറിയപ്പെടാത്ത ഭൂഖണ്ഡമാണ്‌. അവിടെ കേവലയുക്തികളില്ല; ആപേക്ഷിക യുക്തികളേയുള്ളു. ഭാഷയിൽ ഉരുത്തിരിയുന്ന ഒരു അപര ജൈവലോകമാണത്.Textual Reality ഫിക്ഷനായി നിലനിൽക്കെത്തന്നെ ഞാൻ അതിനുള്ളിൽ മറ്റൊരു ഫിക്ഷൻ ആലോചിക്കുകയാണ് ചെയ്തത്. ഫിക്ഷനുള്ളിലാണ് ഈ വ്യാജയാഥാർത്ഥ്യം നിലകൊള്ളുന്നത്. യാഥാർത്ഥ്യം വ്യാജമാണെന്ന അറിവ് ഇതിന് പിന്നിലുണ്ട്. യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള ചിന്തയും വിമർശനവും അതിനെ മറ്റൊന്നാക്കുന്നു.

കഥാപാത്രങ്ങൾ ആരുടെയും വാർപ്പുമാതൃകകളല്ല; യാദൃച്ഛികതയും അവ്യക്തതയുമാണ് വ്യക്തികളുടെ കാര്യത്തിൽ നിർണായകമാകുന്നത്. ഒരു സ്ഥിരം സ്വത്വമോ ,സ്വഭാവമോ  ആർക്കുമില്ല. വ്യക്തിയെ ആർക്കും പ്രവചിക്കാനാവില്ലല്ലോ. കഥാപാത്രങ്ങൾക്കും ഇതു ബാധകമാണ്. ക്ലാസിക്കൽ കഥകളിലെ കഥാപാത്രസങ്കല്പം ചിതറിപ്പോയിരിക്കയാണ്. അവിടെ  കഥാപാത്രങ്ങൾ ഒരു നിശ്ചിത ക്ഷീരപഥത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലാണ് നീങ്ങുന്നത്.ഇന്നത്തെ കഥാപാത്രങ്ങളിൽ ഫിക്ഷൻ്റെ ജ്വാലകളാണുള്ളത്.അവർ യഥാർത്ഥ വ്യക്തികളല്ല ;അവർ അകംലോകങ്ങളുടെ സന്തതികളാണ്. അതുകൊണ്ട് കഥാപാത്രങ്ങൾക്കും  വ്യാജസ്വഭാവമുണ്ട്. പ്രമേയവും എഴുത്തുകാരനും മൗലികസ്വഭാവമുള്ള സംഗതികളല്ല. പ്രമേയം നിർമ്മിതിയാണ്. എഴുത്തുകാരനാകട്ടെ , കേവലവ്യക്തിത്വമല്ല. ഇതെല്ലാം ചേരുമ്പോൾ തീർത്തും വിഭിന്നമായ ഒരു അന്തർലോകമുണ്ടാകുന്നു .

സർപ്പങ്ങളുടെ കഥകളി

ഒരാശയത്തോടോ ,സ്വപ്നത്തോടോ, അനുഭവത്തോടോ എങ്ങനെ നിരുപാധികമായി സംവദിക്കുന്നു എന്നിടത്താണ് ഫിക്ഷനുണ്ടാകുന്നത്. പക്ഷേ ,ഇത് യുക്തിപൂർവമായ ഒരു പ്രതികരണമോ പരിഹാരനിർദ്ദേശമോ അല്ല; ഫിക്ഷൻ്റെ ഉറവിടം അജ്ഞാതമായിരിക്കുകയാണ്. ഒരു വസ്തു നമ്മളിലുണ്ടാക്കുന്ന സംവേദനം പരിവർത്തനാത്മകമാകാം, അല്ലെങ്കിൽ പ്രാചീനമായ വികാരങ്ങളുടെ പുനരുത്ഥാനമാകാം. ആ വ്യക്തിയുടെ നിർവ്വചനത്തിന് പുറത്താണ് അത് നിലനില്ക്കുന്നത്. ഭൂതകാലത്തിലെ നിസ്സഹായമായ മനുഷ്യരുടെ നിലവിളികൾ എനിക്ക് അനുഭവിക്കാൻ കഴിയുന്നതിൻ്റെ ഒരളവാണ് ഞാൻ 'ജലഛായ'യിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതിലെ കുരുമുളക് മരണങ്ങൾ ,മുലയുത്സവം തുടങ്ങിയവ ചരിത്രത്തിനു സംഭവിക്കുന്ന രൂപാന്തരമാണ്‌. ചരിത്രം എന്നെ മുറിവേല്പിച്ചതിൻ്റെ അടയാളങ്ങളാണ് ആ അധ്യായങ്ങൾ. 'സർപ്പങ്ങളുടെ കഥകളി 'എന്ന അദ്ധ്യായം, എഴുതുന്നതിനു മുൻപ് എൻ്റെ മനസ്സിലുണ്ടായിരുന്നില്ല .അത് വേറൊരു കഥകളിയാണ് .കളിയും നിയമവും വേറെ .ആചാര്യൻമാരുടെ ശീലവും വ്യത്യസ്തമാണ്.ഇത് 'ജലഛായ'യിൽ പ്രത്യക്ഷപ്പെടുന്ന വിവിധ പാഠങ്ങളിൽ ഒന്നാണ് .പുതിയ പാഠങ്ങളാണെല്ലാം .സർപ്പങ്ങളുടെ കഥകളി വിവരിക്കുന്ന ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു:
'വാസ്തവത്തിൽ മഴയിൽ കുതിർന്ന, ത്രസിച്ച മണ്ണിൽ നിന്ന് തിരിച്ച് മാളത്തിലേക്ക് കയറുന്നത് ഒരു വലിയ നിമിഷമാണ്. സമസ്ത സാഹസികതയും അവനവനോടുള്ള വാതുവെപ്പും അതിൽ അന്തർഭവിച്ചിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. എന്നാൽ  ജീവിതപരീക്ഷണവുമാണ്. അറിയാതെ പിടിക്കപ്പെട്ടാൽ ഒന്നുകിൽ മരണമെന്ന സർപ്പത്തിൻ്റെ പിടിയിലമരും .പാമ്പാട്ടികൾ കൊണ്ടുപോയാൽ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ,പൊതുസ്ഥലങ്ങളിലെ മേനിയഴകു പ്രദർശനമാവും ഫലം.



സർപ്പസൗന്ദര്യത്തിൽ ആകൃഷ്ടരായി വരുന്നവരെ മദം കൊള്ളിക്കണം. അവർക്ക് കാമം തോന്നുന്നതുവരെ പുളയണം. പ്രായാധിക്യത്തിൻ്റെ രോഷമൊന്നും കാട്ടാൻ പാടില്ല. ആത്മസംയമനമാണ് സൗന്ദര്യത്തിൻ്റെ  രഹസ്യമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരിളക്കവുമുണ്ടാകില്ല. എതിർപ്പ്, ഏറ്റുമുട്ടൽ എല്ലാം പഴങ്കഥകളായി മാറിക്കൊള്ളും. പാമ്പാട്ടിയുടെ കൂടെ ജീവിതം സുഖകരവും സുരക്ഷിതവുമെന്ന് തിരിച്ചറിയണം. ഇത് ഈ ലോകക്രമത്തിൽ  ഉൾക്കൊള്ളേണ്ട അതിവിശിഷ്ടമായ ആവശ്യമാണ്.നടൻ ഈ സന്ദർഭത്തിൽ അഭിനയിക്കുകയല്ല ,ജീവിക്കുകയാണ് വേണ്ടത് .ചില നടന്മാർ -കിഴകൊമ്പ് വാസുപ്പിഷാരടി ,കോഴിപ്പള്ളി സുരേശപ്പണിക്കർ ,അർജുനൻമല  കേശവൻ നമ്പീശൻ തുടങ്ങിയവർ - ഈ സർപ്പകഥകളിയിൽ മുഴുകുകയാണെങ്കിൽ ശ്വാസമടക്കിപ്പിടിച്ചു വേണം നമ്മൾ കാണികൾ ഇരിക്കേണ്ടത്. ഏകാംഗമായും ദ്വയാംഗമായും സർപ്പകഥകളി ആടാറുണ്ട് " .

മുകളിൽ ഉദ്ധരിച്ച ഭാഗം വ്യാജയാഥാർത്ഥ്യത്തിന് ഉദാഹരണമാണ്. ഇവിടെ സൂചിപ്പിച്ച കഥകളിയോ ചിട്ടയോ നടന്മാരോ ലോകത്തെവിടെയും ഇല്ല .തികച്ചും കഥാപരമാണത്. ഈ വ്യാജയാഥാർത്ഥ്യത്തിന് 'ജലഛായ'യുടെ കഥാഘടനയിൽ ജൈവപരമായി ഇടപെടാനൊന്നുമില്ല. മുഖ്യകഥാപാത്രമായ ലൂക്കുമായി ഈ കഥകളിക്ക് ഒരു ബന്ധവുമില്ല.ലൂക്കിൻ്റെ നോവലിൻ്റെ ഒരു പ്രമേയമാണിത്. അയാളോട് ഒരാൾ സംഭാഷണ മധ്യേ വെളിപ്പെടുത്തുകയാണ്.ഈ കളി  ആവിഷ്കരിച്ചത് സംവിധായകൻ ജോൺ എബ്രഹാമാണെന്ന് ലൂക്കിൻ്റെ നോവലിൽ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ  വ്യാജയാഥാർത്ഥ്യം അതിൻ്റെ  സമ്പൂർണ ലീലയിൽ എത്തിക്കഴിഞ്ഞു. ഇതിൽ ഫാൻ്റസിയില്ല, പ്രതീകവാദവുമില്ല. കാരണം, ഫാൻ്റസി യിൽ തീർത്തും അയുക്തികമായ ഒരു പ്രമേയമായിരിക്കും ഉണ്ടാവുക. ഒരാളുടെ കൈ ആകാശത്തിലേക്ക് നീളുന്നതോ, താടിയിൽ ഉണ്ടായ അരിമ്പാറ ആനയോളം വളരുന്നതോ  അവിടെ പ്രതീക്ഷിക്കാം. എന്നാൽ ഇവിടെ വിവരണം യഥാതഥ നോവലിനു സമാനമാണ്.

വ്യാജത്വത്തെയും അയാഥാർത്ഥ്യത്തെയും ഏറ്റവും വലിയ സത്യം എന്നപോലെ വിവരിക്കുകയാണ്. വായനക്കാരൻ അതിൻ്റെ കലാത്മകതയിൽ മുഴുകുന്നതോടെ  വ്യാജയാഥാർത്ഥ്യം പുതിയൊരു പാഠമാവുകയാണ്.'ജലഛായ'യിൽ എല്ലാ അധ്യായങ്ങളിലും ഇതുപോലെ വ്യാജയാഥാർത്ഥ്യങ്ങളുണ്ട്.



ഫ്രാൻസ് കാഫ്കയുടെ അപ്രകാശിതമായ കഥ രണ്ടു  അധ്യായങ്ങളിലായി വിവരിക്കുന്നത് വ്യാജം എന്ന നിലയിലാണ്. പക്ഷേ ,കഥയിൽ അത് യാഥാർത്ഥ്യമാണ്. രണ്ടു വർഗ്ഗത്തിൽ പെട്ട ഉറുമ്പുകൾ വ്യത്യസ്ത  സാംസ്കാരിക സവിശേഷതകളോടെ ജീവിക്കുന്നതും അവർ പോരടിക്കുന്നതും വ്യാജയാഥാർഥ്യമായാണ് നോവലിൽ ഇടം പിടിക്കുന്നത്.

'ശ്രീനാരായണായ 'യിൽ പതിനഞ്ച് വ്യാജ എഴുത്തുകാരാണ്  പ്രത്യക്ഷപ്പെടുന്നത്. അവർ  എഴുതുന്നതിലെല്ലാം വ്യാജ പുസ്തകങ്ങളിൽ നിന്നുള്ള  ഉദ്ധരണികളുണ്ട്. ഗുരുവിനെക്കുറിച്ച് ചില അന്വേഷണങ്ങൾ നടത്താൻ വ്യാജയാഥാർത്ഥ്യമെന്ന കലാസങ്കേതം അനിവാര്യമായി വന്നു. 'ശ്രീനാരായണായ 'യിൽ  അഭിവാജ്യമായി നില്ക്കുകയാണ് ഈ സങ്കേതം.വ്യാജപാഠങ്ങളിലൂടെ നോവലിൽ കൊണ്ടുവരുന്ന കാര്യങ്ങൾ എഴുത്തുകാരനെന്ന നിലയിലുള്ള എൻ്റെ തേടലുകൾക്ക് അടിവരയിടുകയാണ്. എന്നെ അത്  ആത്മീയപാതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ അജ്ഞാതവും ഗഹനവും അതാര്യവുമായ ഭാവങ്ങളുടെ ആത്മീയ ധാരകൾ വിചിത്രമായിരിക്കും. അതിലേക്കുള്ള ഇടുങ്ങിയ വഴിയാണ്   'ശ്രീനാരായണായ 'യിൽ അവലംബിച്ചത്.

താമരയെക്കുറിച്ച് പുതിയ പാഠം

താമരയെക്കുറിച്ച് ഭാരതത്തിലെ പല പ്രമുഖ കൃതികളിലും  പരാമർശിക്കുന്നുണ്ട് .വിഷ്ണു സഹസ്രനാമത്തിലും വേദങ്ങളിലും പുരാണങ്ങളിലും താമരയുണ്ട്. എന്തുകൊണ്ടാണ് താമരയ്ക്ക് ഇത്ര പ്രാധാന്യം കൈവന്നതെന്ന് ഞാൻ ഒരു സംസ്കൃതപണ്ഡിതനോടു തിരക്കി. അദ്ദേഹം പറഞ്ഞത് തൻ്റെ അറിവിൽ താമരയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരാഖ്യാനം ഒരിടത്തുമില്ലെന്നാണ്. ഇതെന്നെ അസ്വസ്ഥനാക്കി. ഞാൻ കുറേ ദിവസങ്ങൾ അതിനെപ്പറ്റി ചിന്തിച്ചു. എനിക്ക് ഒരുത്തരവും ലഭിച്ചില്ല .എന്നാൽ 'ശ്രീനാരായണായ 'യുടെ രചനാവേളയിൽ ഒരു പുതിയ ടെക്സ്റ്റ് ഉണ്ടാവുകയായിരുന്നു. ഒരിടത്തും ഞാൻ ഇതുപോലൊന്ന്  വായിച്ചിട്ടില്ല .എൻ്റെ മനസ്സിൽ അതെങ്ങനെയോ രൂപപ്പെട്ടതായിരുന്നു.  മനുഷ്യമനസ്സിലേക്ക് കേന്ദ്രീകരിക്കാൻ കഴിയുമ്പോഴാണ് പല രഹസ്യങ്ങളും അഴിയുന്നത്. നോവലിൽ താമരയെക്കുറിച്ച് എഴുതിയ ദീർഘമായ അദ്ധ്യായത്തിലെ ഒരു ഭാഗം താഴെ ചേർക്കുന്നു:

"ഞാൻ ഇതിനെപ്പറ്റി ഡോ. വില്യമുമായി സംസാരിച്ചു. ഡോ. വില്യം നല്കുന്ന മറുപടി ഇതാണ്: ഗുരുവിനു മാത്രം കാണാനാവുന്ന താമരയാണിത്. ഇതളുകൾ അടയാളപ്പെടുത്താനെന്നോണം ദീപാങ്കുരങ്ങളുണ്ട്.ഓരോ ഇതളിലും ദീപാങ്കുരമുള്ളതിനാൽ ,പൂവ് താമര യാണെന്ന് ആകൃതിയിലൂടെ  മനസ്സിലാക്കാനാവും .ഗുരു ആ പൂവിനെ രാത്രിയുടെ വലിപ്പത്തിൽ തന്നെ ദർശിക്കുകയാണ്. അത് പ്രപഞ്ചനടനങ്ങളുടെ കുസുമാകാരപൂർണ്ണതയാണ്. ഒരു കർമ്മം ഇങ്ങനെ പൂവിൻ്റെ ആകാരത്തിലാണ് വിടരുന്നതെന്ന് അറിയാൻ നിമിഷനേരം മതി. അത് അദൃശ്യമായ ഒരു മഹാവലയാണ്. എല്ലാം അതിൽ കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. താഴെ അതിൻ്റെ തണ്ട് ഉണ്ടാകും. ആ തണ്ട് അസ്തിത്വമാണ്; നമ്മുടെയെല്ലാം പ്രതീതി, യാഥാർത്ഥ്യസമ്മിശ്രമായ അസ്തിത്വം. അതിന്മേലാണല്ലോ നാമെന്തും നിരസിക്കുന്നതും നിർമ്മിക്കുന്നതും. പിന്നീടുള്ളത് ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഇതളുകളാണ് .അത് വർത്തമാനകാലമാണ്. ആ കാലം സ്വയമറിയാനുള്ള ഉരകല്ലുപോലെയാണ്. അതിനും മുകളിൽ ഇതളുകൾ ഒന്നിനു പിറകിൽ മറ്റൊന്നു എന്ന മട്ടിൽ ,ചുറ്റിനും പൊതിഞ്ഞ്, ഏറ്റവും അകത്തുള്ള ഇതൾക്കുരുന്നിനെ സംരക്ഷിച്ചു നിൽക്കുന്നു .ഓരോന്നും അതാതിൻ്റെ പങ്ക് നിറവേറ്റിയാൽ മതി. ഓരോ ഇതളിനും പ്രത്യേക നിലനില്പില്ല. അന്തർഭാഗത്തുള്ള ഇതളിനു മാർദ്ദവമേറും .അത് കേന്ദ്രമാണ്. അതാകട്ടെ നാൾതോറും വളരുകയാണ്. ഇതളുകൾ കാലം കഴിയുന്നതോടെ അടർന്നു വീഴുന്നു. ഏറ്റവും നടുക്കുണ്ടായിരുന്നതും വാടിപ്പോകുന്നു.മറ്റൊരു പൂവ് വിരിയുകയാണ്. രാത്രിയിൽ ഗുരു കണ്ടത് ,പ്രപഞ്ചകർമ്മങ്ങളുടെ ആവിർഭാവവും ,വികാസവും വിനാശവുമാണ് .പരസ്പരാശ്രിതവും ബന്ധിതവുമായ സമസ്തസൗന്ദര്യമാണത്. ഒന്നിൽതുടങ്ങി ,എണ്ണമറ്റ ശ്രംഖലകളിലേക്ക് ,വലക്കണ്ണികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഒരു രൂപം അതാണെന്ന് കരുതാം. മുകുളങ്ങൾ വിടർന്ന് പൂവായി, അത് കൊഴിഞ്ഞു വീണ്ടും മുകുളങ്ങൾ, പൂവ് എന്നിങ്ങനെ .ഒരു പൂ വിരിയൽ പ്രതീകവൽക്കരിക്കുന്നത്, മനസ്സിൽ ഒരു ചിന്ത മുകുളമായി വിരിഞ്ഞ് പൂവായി പരിവർത്തിപ്പിക്കപ്പെടുന്നതിനെയാണ്. ശൂന്യതയിൽ നിന്ന് വിചാരകണങ്ങൾ പ്രത്യക്ഷപ്പെടുന്നു: അത് ജലോപരിതലത്തിൽ ഓളങ്ങൾ പോലെ പരക്കുന്നു. എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. അത് പോയാലും വീണ്ടും ഓളങ്ങൾ ജനിക്കുന്നു; മറയുന്നു .ഒരു ബിന്ദുവിൽ നിന്ന് നാനാവശങ്ങളിലേക്കും പോകുന്ന ഓളങ്ങൾ ,ഈ കഥയിൽ ഇതളുകളായി രൂപപ്പെടുകയാണ് " .

ഈ ആഖ്യാനം Textual Reality യുടെ  തലമാണ്; അതേസമയം വ്യാജവുമാണ്. താമരയെക്കുറിച്ച് ഡോക്ടർ വില്യം പറയുന്നതാണ് നോവലിൽ ഉദ്ധരിക്കുന്നത്. അങ്ങനെയൊരാൾ ഇല്ലല്ലോ .അപ്പോൾ അതിൻ്റെ കർത്തൃത്വം നോവലിസ്റ്റിനു ഏറ്റെടുക്കേണ്ടിവരും. നോവലിസ്റ്റാകട്ടെ ,തൻ്റെ കർത്തൃത്വത്തെ പ്രത്യക്ഷത്തിൽ  നിരാകരിച്ചുകൊണ്ടാണ് വ്യാജ എഴുത്തുകാരെ സൃഷ്ടിച്ചിരിക്കുന്നത്. നോവലിസ്റ്റ് എന്ന വ്യക്തി ഇവിടെയില്ല; പകരം നോവലിസ്റ്റ് എന്ന വ്യാജബിംബം മാത്രമേയുള്ളൂ .ആ വ്യാജബിംബത്തിൽ നിന്നു തന്നെ പല വ്യാജബിംബങ്ങൾ ഉയർന്നു വരുകയാണ്.ഈ സങ്കേതം എനിക്കു അനിവാര്യമായി വന്നത് ,നിലവിലുള്ള ചരിത്രത്തിൽ നിന്ന് എനിക്കാവശ്യമായ വസ്തുതകൾ ലഭ്യമല്ലാതെ വന്നതുകൊണ്ടാണ്. വളരെ സാധാരണവും മറ്റുള്ളവർ കണ്ടെത്തിയതുമായ വസ്തുതകൾ എന്നെ ഉണർത്തുന്നില്ല,പ്രചോദിപ്പിക്കുന്നില്ല. അതിനു പകരം ഞാൻ അതേ ഊർജവും ജ്ഞാനശേഖരവുമുള്ള വ്യാജമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു.

ഫിക്ഷനു മാത്രമേ കുരുക്ക് അഴിക്കാനാവൂ

ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗിൻ്റെ ജീവിതത്തെ അതേപടി പകർത്തിവെക്കുന്ന നോവലല്ല 'വാൻഗോഗിന് '.ഞാൻ അവിടെയും വ്യാജയാഥാർത്ഥ്യമെന്ന സങ്കേതമാണ് തിരഞ്ഞെടുത്തത്. ആദ്യ അദ്ധ്യായത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
"വാൻഗോഗ് മരണമടഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ ഫാൻസിലെ ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് ഇവിടെ സമാഹരിക്കുന്നത്. തിയഡോർ എന്ന നോവലിസ്റ്റാണ് സവിശേഷതയാർന്ന അഞ്ച് ഖണ്ഡങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടു റിപ്പോർട്ടുകൾ യഥാക്രമം നിക്കോളാസ് വിൽഹെം ,സ്റ്റാൻലി പയസ് , എന്നിവർ എഴുതിയതാണ്.  മൂന്നാമത്തേത് മാർസൽ യൂബേ എന്ന പത്രപ്രവർത്തകൻ വാൻഗോഗിൻ്റെ കലാജീവിതത്തിലെ ചില സംഭവങ്ങൾ ചേർത്തുവച്ച് എഴുതിയ ജീവചരിത്രവിവരണമാണ്.നാലാമത്തേത് ,വാൻഗോഗിൻ്റെ പ്രിയസുഹൃത്തും സഹവാസിയുമായിരുന്ന പോൾ ഗോഗിൻ്റെ ഡയറിയിൽ നിന്നുള്ള കുറേ ഭാഗങ്ങളാണ്. അഞ്ചാമത്തേത് വാൻഗോഗ് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പ് തൻ്റെ മുറിയിൽ വന്ന അപരിചിതയോട്  സംസാരിച്ചതിനെ ആധാരമാക്കി പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ ഒരു പത്രത്തിന് നല്കിയ റിപ്പോർട്ടിലെ കുറച്ചുഭാഗമാണ്. മരണത്തിലേക്ക് നയിച്ച സംഘർഷം ഇതിൽ വ്യക്തമാണ്. ഇത്രയും തെരഞ്ഞെടുക്കുന്നത് വാൻഗോഗ് സ്വന്തം കാതു മുറിച്ചു എന്ന നുണ തിരുത്തുന്നതിന് വേണ്ടിയാണ്. അതിനുള്ള തെളിവുകൾ നിരത്താൻ റിപ്പോർട്ടുകൾക്കും ഗോഗിൻ്റെ ഡയറിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു" .

വാസ്തവത്തിൽ ഇവിടെ സൂചിപ്പിച്ച റിപ്പോർട്ടുകളും റിപ്പോർട്ടർമാരുമെല്ലാം വ്യാജമാണ്‌.വാൻഗോഗ് മാത്രമേ സത്യമായുള്ളു. എന്നാൽ ജീവചരിത്രമല്ല  ഞാൻ അവലംബിക്കുന്നത്.വാൻഗോഗ് ജീവിക്കാനിടയുള്ള ചില മുഹൂർത്തങ്ങൾ ഞാൻ സൃഷ്ടിക്കുകയാണ്, 'ശ്രീനാരായണായ 'യിൽ ചെയ്തതുപോലെ.വാൻഗോഗിൻ്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ച കാര്യങ്ങൾ മാത്രം എഴുതുന്നതിൽ കലയില്ല .അതിൽ എഴുതുന്നയാളിൻ്റെ  ലോകമുണ്ടാവുകയില്ല .ഞാൻ വാൻഗോഗിനെ നിരീക്ഷിക്കുകയാണ്. വാൻഗോഗ് ഒരു ഭാവനയാണ്. ഭാവനയുടെ പ്രമേയമാണ് .അത് ഇഴപിരിച്ചെടുക്കാൻ ഞാൻ യഥാർത്ഥമായ വസ്തുതകളല്ല തേടുന്നത്. അങ്ങനെയാണ് ഞാൻ വാൻഗോഗിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി സൗന്ദര്യം അന്വേഷിക്കുന്നത്. എനിക്ക് ഫിക്ഷനാണ് വേണ്ടത്; യഥാർത്ഥവസ്തുതകളല്ല. യഥാർത്ഥ വസ്തുതകൾ എല്ലാവരും ഗ്രഹിച്ചു കഴിഞ്ഞതാണ്. ഇനി വേണ്ടത് ഫിക്ഷനാണ്. വാൻഗോഗ് ഒരു ചരിത്ര വസ്തുതയായിരിക്കെ ഇനി ഫിക്ഷനു മാത്രമേ കുരുക്കു അഴിക്കാനാവൂ. അറിയപ്പെടാത്ത, അജ്ഞാതമായ വാൻഗോഗ് ഉണ്ടായിരുന്നു .ഏതൊരു വ്യക്തിയിലും അങ്ങനെയൊരു അതാര്യത നിലനിൽക്കുന്നുണ്ട് .അത് നോവലിസ്റ്റിൻ്റെ ,കലാകാരൻ്റെ ഇടമാണ്. കലാകാരൻ പരീക്ഷണ വസ്തുവാക്കുന്നത് ഈ ഇടമണ്.

സൗന്ദര്യം വിധി

വാൻഗോഗ് എന്ന വ്യക്തി ചരിത്രമാണെങ്കിൽക്കൂടി അതിൽ  വ്യാജഘടകങ്ങളുമുണ്ട് .ആരാണ് ആ വാൻഗോഗിൻ്റെ  ഉടമസ്ഥൻ ?വാൻഗോഗ് സൃഷ്ടിച്ച പ്രതിഛായയല്ല അത് ,കാണികളും വായനക്കാരും സൃഷ്ടിച്ചതാണ്.അത് തന്നെ ഏകമാനമല്ല. വാൻഗോഗിനു പോലും തന്നിലെ ഏതു ഘടകമാണ് അചഞ്ചലമായത് ,സ്വന്തമായത് എന്ന് നിശ്ചയമുണ്ടായിരുന്നില്ല. കാരണം തൻ്റെ കലാപ്രവർത്തിനിടയിൽ യാദൃച്ഛികമായാണ് അദ്ദേഹം പ്രകൃതിയെ കണ്ടെത്തിയത്;നിറങ്ങൾ  കണ്ടുപിടിച്ചത്.

അദ്ദേഹം സാഹിത്യകൃതികളിൽ നിന്നും പൂർവികരായ ചിത്രകാരന്മാരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അസ്തമയസൂര്യനെയൊക്കെ വരച്ചിട്ടുള്ളത്. വൻഗോഗിൽ, നാം  ഓരോരുത്തരിലെന്നപോലെ പലരാണ് ഉള്ളത് .പല ധാരകളാണ്  ആ ചിത്രങ്ങളിലൂടെ ഉരുത്തിരിയുന്നത് .വാൻഗോഗ് എന്ന ഒരു ദൃഢവ്യക്തിത്വമോ ശിലാഖണ്ഡമോ ഇല്ല. അദ്ദേഹം വരച്ച ചിത്രങ്ങൾ നിശ്ചിതമായ അർത്ഥമുള്ള ,മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലുള്ള , മൂർത്തമായ വെറും  ആലേഖനങ്ങളല്ല ,കാൻവാസുകളല്ല. അത് കാലത്തിലൂടെയാണ് വീക്ഷിക്കപ്പെടുന്നത്. ഒരാൾ കാണുന്നതും മറ്റൊരാൾ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടുപേർ കാണുന്നതോടെ രണ്ട് വീക്ഷണപാഠങ്ങളാണ് ഉണ്ടാകുന്നത്. ആയിരക്കണക്കിനാളുകൾ കാണുമ്പോൾ അത്രത്തോളം വീക്ഷണപാഠങ്ങൾ ഉണ്ടാകുന്നു.ഇതിനിടയിൽ കലാകാരൻ്റെ  വ്യക്തിത്വം എന്ന മൂർത്തരൂപമില്ലല്ലോ. ഇവിടെയാണ് വ്യാജയഥാർത്ഥ്യത്തെ  നിർമ്മാണസാമഗ്രി എന്ന നിലയിൽ ഞാൻ ഉപയോഗിച്ചത്. എനിക്ക് വാൻഗോഗിനെ തന്നെ ഒരു ഫിക്ഷനായി കാണണമായിരുന്നു. ആ ഫിക്ഷൻ വാൻഗോഗ് എന്ന ചരിത്രവസ്തുതയേക്കാൾ കലാവസ്തുവാണെനിക്ക്.

വാൻഗോഗ് ഭക്ഷണശാലയിലിരിക്കുന്നതും തുടർന്ന് ഒരു ശവസംസ്കാരത്തിനു പോകുന്നതും എൻ്റെ കണ്ടെത്തലാണ്. ഇങ്ങനെ ഭാവന ചെയ്യുന്നത് ഫിക്ഷൻ്റെ  സ്വാതന്ത്ര്യമാണ്. അത് വ്യാജമായാൽപോലും സാധ്യതയുടെയും  അനുഭവത്തിൻ്റെയും ബലമുണ്ട്. എമിലി സോളയുടെ 'ദ് ഡെത്ത് ഓഫ് ഡെലാകെയർ ' എന്ന കഥയിൽ മരിച്ചവൻ തൻ്റെ ശവസംസ്കാരം വീക്ഷിക്കുന്നതും ശവക്കല്ലറയിൽ നിന്ന് രക്ഷപ്പെടുന്നതും വിവരിച്ചിട്ടുണ്ട്. ഇത് വ്യാജയാഥാർത്ഥ്യത്തിനു സമാനമാണ്. കാരണം, മരിച്ചയാൾ തൻ്റെ സംസ്കാരം വീക്ഷിക്കില്ലല്ലോ. എന്നാൽ എമിലി സോളയ്ക്ക് ഇതാവശ്യമാണ് . വ്യാജയാഥാർത്ഥ്യത്തിലൂടെ യഥാർത്ഥത്തെ തന്നെ കൂടുതൽ സത്യമാക്കുകയാണ് ചെയ്യുന്നത്.



'വാൻഗോഗിന് 'എന്ന നോവലിലെ വാൻഗോഗ് ശവഘോഷയാത്രയെ അനുഗമിക്കുന്ന ഭാഗം ചുവടെ  ഉദ്ധരിക്കുകയാണ്: " ഓരോ  ശവത്തിനു മാത്രമല്ല, അതിനെ അനുഗമിക്കുന്നവർക്കും
ശവവുമായി സാമ്യമുണ്ടെന്ന് ഞാൻ കണ്ടെത്തി. പാത്രത്തിൽ ഒരു മീൻ ബാക്കി ഉണ്ടായിരുന്നെങ്കിലും, അതിനെ അനുഗമിച്ചാൽ മറ്റൊരു ചത്ത മത്സ്യ മാകുമോ എന്ന് ശങ്കിച്ചതുകൊണ്ട് ഞാൻ എഴുന്നേറ്റ് വേഗം നടന്നു .കുറേ പിന്നിലായിരുന്നെങ്കിലും അവരെ തന്നെ ലക്ഷ്യംവെച്ചു. ചില ഗീതങ്ങൾ അവരിൽ ചിലർ ആലപിക്കുന്നുണ്ടായിരുന്നു. കാറ്റിൻ്റെ വിദൂഷകവൃന്ദം അതിനെ വലിച്ചെടുത്ത് ദൂരെ എവിടെയോ പറത്തിവിട്ടു.

രണ്ടു ശവത്തിനു പിന്നാലെ പോയ ശവങ്ങളുടെ തൊട്ടടുത്തായി ഞാനുമെത്തി.അവർ കരയാനായി വാ തുറന്നു. ഭൗമാതീതമായ ഒരു വായ്ത്താരിയായി അത്  ആകാശത്തിൻ്റെ ദുരൂഹതകളിലേക്ക്  കുതിച്ചു. ഞാൻ അവരിലൊരു  ശവമായി, നിന്നിടത്തു തന്നെ നിന്നു. ആരുടെയും വികാരം അവനവനെയല്ലാതെ മറ്റാരെയും വഞ്ചിച്ചിട്ടില്ല. ഞാൻ ശവങ്ങൾക്കിടയിൽ ഒരഭയാർത്ഥിയായി കുഴിയിലേക്ക് നോക്കി.വിഷാദഭാരം  അത്രയ്ക്കുണ്ടായിരുന്നു. മരിച്ചവരെക്കുറിച്ചോർത്തായിരുന്നില്ല; ഈ യാത്രയിൽ അവർ എങ്ങനെയെല്ലാമാണ് ആ യഥാർത്ഥ ശവങ്ങളോട് സംസാരിച്ചതെന്നതിനെയോർത്ത്. ആ  സംസാരത്തിൽ നിന്നാണ് എനിക്കവരെ വരയ്ക്കേണ്ടിയിരുന്നത് " .

സൗന്ദര്യം ഒരു വിധിയായി സ്വീകരിക്കുകയാണ് എഴുത്തുകാരൻ. അയാൾക്ക് വേറെ മാർഗമില്ല. എങ്ങോട്ട് തിരിഞ്ഞാൽ വർത്തമാനകാല ജീവിതത്തിൻ്റെ  വക്കുപൊടിഞ്ഞ സത്യപ്രമാണങ്ങളെ  ധ്വംസിച്ചുകൊണ്ട് സൗന്ദര്യത്തിൻ്റെ  ലോകത്തിലെത്താമെന്നാണ്  ആലോചിക്കേണ്ടത്. അവിടെയാണ്  വ്യാജയാഥാർത്ഥ്യം സംഭവിക്കുന്നത്; അവിടെ Textual Reality സൗന്ദര്യത്തിൻ്റെ പാഠം തന്നെയാണ്. കൂടുതൽ സത്യാത്മകമായ ഒരു യാഥാർത്ഥ്യമാണത് .


HOME PAGE



Friday, August 13, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

തേൾ


 


 

 

 

 

 

എം.കെ. ഹരികുമാർ

 

ദൈവത്തിനു സമാന്തരമായി 

ഒരു തേൾ സഞ്ചരിക്കുകയാണ്, സായാഹ്നത്തിൻ്റെ ശരീരത്തിലൂടെ .

ഒരു വലിയ
സൈന്യാധിപനെപോലെയാണ്
തേൾ .
അവൻ്റെ ശരീരഭാഷയിൽ
ഒരു താളമുണ്ടായിരുന്നു.

അവയവങ്ങൾ ചലിക്കുന്നതിൽ
ഒരു അഭൗമമായ പൊരുത്തമുണ്ടായിരുന്നു

പിൻഭാഗത്ത് മുകളിലോട്ട് മടക്കി ഉയർത്തിയിരിക്കുന്ന വാൽ
ഒരു വിജയചിഹ്നമായിരുന്നു.
പ്രകൃതിയുടെ അതീവരഹസ്യമായ
ഒരു  യാത്രയുടെ
എഞ്ചുവടി .

ദൈവം സൃഷ്ടിച്ച
ദൈവീകമായ ലോകത്ത്
തേൾ തൻ്റെ യാത്രയെ
മറ്റൊരു ശാസ്ത്രമാക്കി -
ദൈവത്തിനു സമാന്തരമായ
മറ്റൊരു ദൈവികതയുടെ ലോകം.

HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 വാൻഗോഗ് ,കാഫ്ക


 

 

  

 

 

എം.കെ. ഹരികുമാർ

ആകാശത്തിലെ നക്ഷത്രങ്ങൾ,
വാൻഗോഗിൻ്റെ
'സ്റ്റാറി നൈറ്റി'ലെ പോലെ
ഭ്രാന്തുപിടിച്ച്
വ്യഥിതരായി
പ്രകാശം വർഷിക്കുന്നുണ്ടെങ്കിൽ, അതു വഴിയറിയാതെ
നട്ടംതിരിയുന്ന
കാഫ്കയുടെ
കഥാപാത്രങ്ങളെപ്പോലെ ജീവിക്കുന്നവർക്ക് വേണ്ടിയാവും.

ഭൂമിയിലെ ദാരിദ്ര്യവും
ദുരിതവും
അനാഥത്വവും
ഇരുട്ടും കണ്ട്
അപസ്മാരത്തിലേക്ക്
വീണ നക്ഷത്രങ്ങളുണ്ട്.
അവയ്ക്ക് ഉറക്കമില്ല.
ഭൂമിയിലെ ഇരുട്ടിൽ
തപ്പിത്തടയുന്ന ഹതഭാഗ്യർക്ക്
ഇത്തിരി പ്രകാശമെത്തിക്കാനാണ്
ഈ നക്ഷത്രങ്ങളുടെ ഓട്ടം.

HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 Parallel  to God

M K Harikumar

Translation: Deepa Sajith 



 

 

 

A scorpion on the move
Through the evening frame.

A great one
Like a General
Scorpion.
In his body language
There was a rhythm.

In moving organs  
An unearthly
Harmony.

Back upward folded
And raised is the tail
A sign of victory.
Nature's mystery
A journey's entry.

God created
The divine world
Scorpion it's journey
Made another dogma
Parallel to God
Another World of Divine.

 

HOME PAGE 

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 

പ്രേമം സ്വയം നിറയുമ്പോൾ

 

 
 
 
 
 
 
എം.കെ.ഹരികുമാർ



പ്രമുഖ ലബനീസ് കവിയും  ചിന്തകനുമായ ഖലീൽ ജിബ്രാൻ്റ  (1883- 1931)രചനകൾ ഇപ്പോൾ നമ്മുടെ ഭാഷയിൽ ധാരാളമായി വായിക്കപ്പെടുന്നുണ്ട്. സരളമായ ഭാഷയും പ്രവാചകസ്വഭാവമുള്ള ആശയങ്ങളും തത്ത്വചിന്താപരമായ സംക്ഷിപ്തതയുമാണ് ജിബ്രാൻ രചനകളോടു പ്രിയം തോന്നാൻ കാരണം.നാല്പത്തിയെട്ടു വയസ്സുവരെ മാത്രം ജീവിച്ച ജിബ്രാൻ ഒരു ചിത്രകാരനുമായിരുന്നു .

തൻ്റെ പ്രക്ഷുബ്ധവും ആഴമുള്ളതുമായ  മനോവിചാരങ്ങൾക്ക് ആവിഷ്കാരം നല്കാൻ ജിബ്രാൻ 1911 ൽ ന്യൂയോർക്കിലേക്കു പോയി. അവിടെയാണ് അദ്ദേഹത്തിൻ്റെ , ഇംഗ്ലീഷ് ഭാഷയിലുള്ള ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചത് -The Madman. എന്നാൽ 1904 ൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ബോസ്റ്റണിൽ പ്രദർശിപ്പിച്ചിരുന്നു.പാരീസിൽ 1908 മുതൽ 1910 വരെ കലാപഠനം നടത്തിയ അദ്ദേഹം ഈ രംഗത്ത് ഏറ്റവും ആധുനികമായ വീക്ഷണമാണ് നേടിയത്.

 

ജിബ്രാൻ്റെ ഏറ്റവും പ്രശസ്തമായ The Prophet ഇപ്പോഴും വായിക്കപ്പെടുന്നു. ജർമ്മൻ ചിന്തകനായ നിഷെയുടെ പ്രക്ഷോഭവാസന ജിബ്രാൻ്റെ  ചിന്തയുടെ ഒരു അടരാണ്. അദ്ദേഹം മനുഷ്യൻ്റെ ജൈത്രയാത്രയെ മഹത്വത്തിലേക്കുള്ള വിളിയായി വിലയിരുത്തി. മനുഷ്യൻ്റെ അജയ്യമായ ശക്തിയെ സ്വാതന്ത്ര്യമായി  വ്യാഖ്യാനിച്ചു .അതേസമയം വിശ്വ ചേതനയാകുന്ന ദൈവത്തിൻ്റെ നേർക്ക് എപ്പോഴും പ്രാർത്ഥിക്കുകയും അനൈഹികമായ ആ ഉണ്മയെ , നഷ്ടപ്പെട്ട നിധിയെന്നപോലെ, തേടുകയും ചെയ്തു ,വില്യം ബ്ലേക്കിനെപ്പോലെ.

ഒരു മതാതീത ആത്മീയതയും സൗന്ദര്യബോധവുമാണ് ജിബ്രാനെ വ്യത്യസ്തനാക്കുന്നത് .The Prophet എന്ന വിഖ്യാതകൃതിയുടെ  രണ്ടാം ഭാഗം- The Garden of the Prophet -  എഴുതി പൂർത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹം വിടപറഞ്ഞത്. അൽമുസ്തഫയുടെ നാട്ടിലേക്കുള്ള തിരിച്ചുവരവായിരുന്നു പ്രമേയം.

ഇതിൻ്റെ മുന്നാം ഭാഗവും ജിബ്രാൻ ആലോചിച്ചിരുന്നുവത്രേ .ഒരു പുസ്തകത്രയമായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്നത്. The Death of the Prophet എന്ന ഞെട്ടിക്കുന്ന തലവാചകമായിരുന്നു അതിനായി കണ്ടുവച്ചിരുന്നത്. അതിൻ്റെ ഒരു വാചകം മാത്രമേ അദ്ദേഹത്തിനു എഴുതാനായുള്ളു:
"ഓർഫലേസ് നഗരത്തിലേക്ക് അവൻ തിരിച്ചുവരുകയാണ്. അവർ അവനെ ചന്തയിൽ കല്ലെറിയും ,മരിക്കുന്നതു വരെ . എന്നാൽ അവൻ ഓരോ കല്ലിലും ദൈവത്തിൻ്റെ പേരിട്ട് വിളിച്ചു ആശ്വസിക്കും" . 

ജിബ്രാൻ എപ്പോഴും യാഥാസ്ഥിതികമായ ജീർണതയെയും കീഴടങ്ങലിനെയും ഭീരുത്വത്തെയും എതിർത്തു. എന്തിന് ?കൂടുതൽ അഗാധവും സത്യാത്മകവും  തീവ്രവുമായ മാനസികഭാവ ങ്ങൾക്കുവേണ്ടി .യാതൊന്നിനു വേണ്ടിയാണോ നാം ആഗ്രഹിക്കുന്നത്, അത് നമ്മളിൽ തന്നെ ആയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ഓരോ വ്യക്തിയും അവൻ്റെ തന്നെ മുൻഗാമിയാകുന്നുവെന്ന് അദ്ദേഹം  വിശദീകരിച്ചു. യാതനകൾ മനുഷ്യൻ്റെ ശക്തി വർദ്ധിപ്പിക്കുകയേയുള്ളൂ .യാതനകൾ തീർച്ചയായും ആത്മാവിൽ മുറിവുകളുണ്ടാക്കുന്നു. എന്നാൽ അതിൻ്റെ പാടുകൾ മായുന്നില്ല. ആ  പാടുകളുള്ളവർ ശക്തരാണെന്നതിൻ്റെ തെളിവായി കാണാവുന്നതാണ്‌. 

പ്രേമം അതിൽ തന്നെ നിറഞ്ഞിരിക്കുന്നതിനാൽ അതിന് ഒന്നിനെയും സ്വന്തമാക്കേണ്ടതില്ല. പ്രേമത്തിൽ പ്രേമം തന്നെ ധാരാളമാണ്. Love has no other desire, but to fulfil itself. പ്രേമത്തിനു വേറൊരു 
ആഗ്രഹമില്ല, അതിനെ തന്നെ നിറയ്ക്കുകയല്ലാതെ.

 

ഈ കാഴ്ചപ്പാടാണ് ജിബ്രാൻ്റെ 
കൃതികളിലേക്ക് മാനവരാശിയെ  അടുപ്പിക്കുന്നത്. കാരണം, നമ്മൾ ഒന്നും നഷ്ടപ്പെടുന്നില്ല, നേടുന്നുമില്ല. പക്ഷേ, നമുക്ക് പലതും അറിയാനുണ്ട്, സാക്ഷാത്കരിക്കാനുണ്ട്.അത് ഭൗതികമായ നേട്ടത്തിനോ സുഖഭോഗങ്ങൾക്കോ വേണ്ടിയല്ല.  യാതൊന്നിൻ്റെ പ്രകാശമാണോ നാം തേടുന്നത്, ആ പ്രകാശം തന്നെയാണ് നാമെന്ന് തിരിച്ചറിയുന്നിടംവരെയേ നമുക്ക് പോകാനൊക്കൂ.

സമ്പത്തോ അധികാരമോ അല്ല  മനുഷ്യനെ സുന്ദരനാക്കുന്നതെന്ന് പറഞ്ഞ ജിബ്രാൻ ഒരു കാര്യത്തിൽ നിഷ്കപടമായ ലക്ഷ്യം ഉറപ്പിച്ചിരുന്നു: മനസ്സിൻ്റെ ശുദ്ധത.
We are all like the bright Moon, we still have our darker side. 

നമുക്ക് പ്രകാശമുണ്ടെന്നു  തോന്നുന്നതാണ്. കാരണം, പ്രകാശം എവിടെനിന്നോ വരുന്നു. അപ്പോൾ നമ്മൾ പ്രകാശിക്കുന്നു , ചന്ദ്രനെപോലെ. എന്നാൽ നമ്മുടെ മറുവശം ഇരുട്ടിലാണുള്ളത് .ആ ഇരുണ്ട ഭാഗത്തെ എങ്ങനെ ശുദ്ധമാക്കാം, പ്രകാശിതമാക്കാം എന്നാലോചിക്കണം .സുഖദുഃഖങ്ങൾ കലർന്നിരിക്കുകയാണ്. സുഖത്തെ യോ ദുഃഖത്തെയോ  തിരഞ്ഞെടുക്കുന്നത് അർത്ഥശൂന്യമാണ്. നമ്മൾ സുഖവുമായാണ് ഉണർന്നിരിക്കുന്നതെങ്കിൽ ,ദു:ഖം നമ്മുടെ കൂടെ ഉറങ്ങുകയാണെന്ന് ഓർക്കണം.

വേദനിക്കുന്നതെപ്പോഴാണ് ?ജിബ്രാൻ തൻ്റെ സ്വതസിദ്ധമായ ചിന്താപദ്ധതിയുടെ തലത്തിൽ അത് വിശദമാക്കുന്നുണ്ട്. വേദന നിങ്ങളുടെ പുറംതോട് പൊട്ടുന്നതിൻ്റെ  അനുഭവമാണ്. നിങ്ങൾ ധരിച്ചു വച്ചിരുന്ന ആശയങ്ങളുടെ പുറന്തോടു  ശിഥിലമാകുന്നതിൻ്റെ  ആഘാതമാണത്. അത് പൊട്ടേണ്ടതായിരുന്നു. എങ്കിലേ മിഥ്യാസങ്കല്പങ്ങൾ അവസാനിക്കുകയുള്ളു. നിത്യജീവിതത്തിലെ സംഭവങ്ങളെ അത്ഭുതത്തോടെയാണ് നോക്കേണ്ടത്. എങ്കിൽ സന്തോഷം വേർതിരിച്ച് അന്വേഷിക്കേണ്ടി വരില്ല .

ജിബ്രാൻ നമ്മുടെ അന്ധതയുടെ  പുറംതോടാണ് പൊട്ടിക്കുന്നത്. അത് തകരേണ്ടത് അനിവാര്യമാണ്. വലിയൊരു ആത്മീയതയുടെ തത്ത്വ വിചാരണയാണ് അദ്ദേഹം നടത്തുന്നത്. ഒരാൾ എങ്ങനെയെല്ലാമാണ് തന്നിൽ നിന്നു തന്നെ അകന്നുപോയി നശിക്കുന്നതെന്ന് ,തൻ്റേതല്ലാത്ത കാര്യങ്ങളുടെ പേരിൽ കലഹങ്ങളിലേർപ്പെട്ട് തകരുന്നതെന്ന് അദ്ദേഹം കാണിച്ചുതരുന്നു.

നിങ്ങൾക്കു  സംഭവിക്കുന്ന ഓരോ കാര്യത്തിൻ്റെ നേർക്കും നിങ്ങൾ എന്ത്  സമീപനമാണെടുക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല നിങ്ങളുടെ ജീവിതം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. നൂറുകൂട്ടം നൂലാമൂലകളിലും അന്ധവിശ്വാസങ്ങളിലും കെട്ടുപിണഞ്ഞു കിടുക്കുന്ന നിങ്ങളുടെ മനസ്സിൻ്റെ ഇരയാകനല്ല ശ്രമിക്കേണ്ടത്. അതിൽ നിന്ന് ജ്ഞാനത്തോടെ  പുറത്തു വരുകയാണ് വേണ്ടത്.

"കുട്ടികളുടെ മുന്നിൽ കരയാത്ത ഒരു ജ്ഞാനമോ ,ചിരിക്കാത്ത തത്ത്വചിന്തയോ ,തലകുനിക്കാത്ത മഹത്വമോ എനിക്ക് വേണ്ട" എന്ന്  ജിബ്രാൻ പറഞ്ഞത് എത്രമാത്രം നമ്മെ  ഉദ്ബുദ്ധരാക്കുന്നു! .

റഷീദ് പാനൂരിൻ്റെ രചനാജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ ജിബ്രാൻ പരിഭാഷ എന്നു ഞാൻ കരുതുന്നു. ഉദ്ഗ്രഥനാത്മകമായ ഒരു വിഷയത്തിലേക്ക് നമ്മെ സ്വാംശീകരിക്കുന്ന കൃതിയാണിതെന്ന് ഒറ്റവായനയിൽ തന്നെ എനിക്ക് മനസ്സിലായി. വിഭാഗീയതകളും സ്പർദ്ധകളും താൽക്കാലികമാണെന്നും അങ്ങകലെ മഹനീയമായ ഒരു മനുഷ്യതലത്തിൽ നമുക്ക് ഒരുമിക്കേണ്ടതുണ്ടെന്നും റഷീദിൻ്റെ  പുസ്തകം ഉദ്ബോധിപ്പിക്കുന്നു. അസമത്വത്തിൻ്റെയും വേദനയുടെയും കയങ്ങതിൽപ്പെട്ട് പരസ്പരം കാണാതാകുന്ന ഒരുകാലത്ത് ഈ  ആന്തരികവെളിച്ചം നമ്മെ  സഹായിക്കാതിരിക്കില്ല .റഷീദ് എന്ന വ്യക്തിയിൽ ഈ പ്രവണതയുണ്ട്.അദ്ദേഹം കാലുഷ്യത്തെ മറികടന്ന് സമന്വയത്തെ  സ്നേഹിക്കുന്നു. പുസ്തകത്തിലെ ഏതാനും വരികൾ ഉദ്ധരിക്കട്ടെ:
" സ്നേഹവും വെറുപ്പും മനുഷ്യഹൃദയത്തിൽ പടരുന്നത് ഞാൻ കണ്ടു. സ്നേഹവും മനുഷ്യനെ വീഞ്ഞിൻ്റെ രൂപത്തിൽ മത്തുപിടിപ്പിക്കുന്നു. വെറുപ്പ് അവനെ സർപ്പങ്ങളാക്കിമാറ്റുന്നു .വെറുപ്പ് മനുഷ്യരെ സത്വത്തിൻ്റെ വഴിയിൽ നിന്ന് മാറ്റി നടത്തുന്നു " -എത്ര ഉദാത്തമായ സങ്കല്പമാണ് ജിബ്രാൻ അവതരിപ്പിക്കുന്നത്! .സ്നേഹത്തിലൂടെയും അമിതപ്രതീക്ഷയിലൂടെയും  മനുഷ്യൻ നശിക്കുന്നണ്ടല്ലോ. പ്രണയിനിയെ കൊല്ലുന്ന കാമുകൻ മറ്റെന്താണ് സൂചിപ്പിക്കുന്നത്?. പ്രേമത്തിലൂടെയും നാശം സംഭവിക്കാം. പ്രേമത്തിനും വെറുപ്പിനുമിടയിൽ  മറ്റൊരു പാതയാണ് ജിബ്രാൻ നിർദേശിക്കുന്നത് ,സ്വാർത്ഥയില്ലാതെ ,സ്വയം നശിക്കാതെ.

'ലബനോനിലെ പ്രവാചകൻ' ജിബ്രാനെ വായിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് വലിയൊരു സമ്മാനമായിരിക്കും. വ്യക്തതയും സൂക്ഷ്മതയുള്ള ഒരു ഭാഷ ഈ പുസ്തകത്തിൻ്റെ  പ്രത്യേകതയാണ് .ജീവിതമാർഗത്തിൽ ഇത് വാക്കുകളായി ജ്വലിക്കും. തമസ്സുകളിൽനിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു തരാൻ വാക്കുകൾ കഴിയും. മാനസശുദ്ധതയ്ക്കായി അലയുന്ന ഈ കാലത്തിനു ഇതു കേൾക്കാതിരിക്കാനാവില്ല .റഷീദിൻ്റെ ഉദ്യമം സാർത്ഥകമാവുകയാണ്.

HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 

Van Gogh,  Kafka

 M K Harikumar

Translation: Prameela Tharavath 



                                   

 

 

 

 

 

 

Stars in the sky

Of Van Gogh

Insane,

Grief stricken,

As in the 'Starry Night'


If the light is sprinkled

It’s for those who live

Off their tracks

Bemused at the juncture

Like the characters of Kafka


The poverty in the earth,

Misery,

And orphanage

Engulfed in darkness,

Epileptic the stars became


They have no sleep

As they strive hard to shower

Some beams of light

For the unfortunate men at misery

In the dark earth.


HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

ഗസ്റ്റ് എഡിറ്റോറിയൽ 




ഒരേയൊരു കോളമിസ്റ്റ് , 

വാക്കുകളുടെ മഴ , 

വെളിപാട് 

 രാജേന്ദ്രൻ നിയതി

അഭിധ എന്ന സാഹിത്യ സംഘടനയുടെ ഒരു പരിപാടി 2018ആഗസ്റ്റ് മാസം രണ്ടാം വാരത്തോടെ ആറ്റിങ്ങലിൽ വച്ച് നടക്കുമ്പോഴാണ് ഞാൻ എം.കെ.ഹരികുമാറിനെ ആദ്യമായി നേരിട്ടു കാണുന്നത്.അന്നവിടെ അദ്ദേഹത്തിൻ്റെ ജലഛായ,ശ്രീനാരായണായ,വാൻഗോഗിന് എന്നീ കൃതികൾ ചർച്ചയ്ക്കുവയ്ക്കുകയുണ്ടായി.പുറത്ത് മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു.കേരളത്തിലെ പ്രളയത്തിൻ്റെ ആരംഭമായിരുന്നു ആ മഴയെന്ന് നാമാരും അന്ന് അറിഞ്ഞിരുന്നില്ല.അക്ഷരജാലകത്തിലൂടെ ഹരികുമാർ എനിക്ക് ചിരപരിചിതനായിരുന്നു.ആറ്റിങ്ങലിൽ വച്ച് അദ്ദേഹവുമായി പരിചയപ്പെടുമ്പോൾ മുതിർന്ന ഒരു എഴുത്തുകാരൻ എന്ന നാട്യങ്ങളൊന്നുമില്ലാതെ സാധാരണമാം വിധം എന്നോട് സംസാരിക്കുകയുണ്ടായി.

രാജേന്ദ്രൻ നിയതി


        ചർച്ചയ്ക്കുള്ള മറുപടിയിൽ തൻ്റെ നവാദ്വൈത സിദ്ധാന്തവും ,സ്യൂഡോറിയലിസവും ചുരുങ്ങിയ വാക്കുകളിൽ ഹരികുമാർ വിവരിച്ചു.പുസ്തകാവതാരകർക്കാർക്കും അദ്ദേഹത്തിൻ്റെ കൃതികളിലെ ആഴം കണ്ടെത്താൻ സാധിച്ചില്ല എന്ന ബോധം വളരെക്കാലം അലട്ടിക്കൊണ്ടിരുന്നു.ഈ ചർച്ചയ്ക്കു ശേഷമാണ് ശ്രീനാരായണ എന്ന നോവൽ ഞാൻ വായിക്കുന്നത്."സത്യം എപ്പോഴും നമ്മോടൊപ്പം സ്ഥിരമായിരിക്കില്ല.അത് നമ്മളിൽ നിലനിൽക്കാത്തത് ,നാം ഓരോ മാത്രയും നമ്മിൽ നിന്നുതന്നെ മാഞ്ഞുപോകുന്നതുകൊണ്ടാണ്." തുടങ്ങിയ പ്രവാചക സ്വഭാവമുള്ള രചനാരീതി മലയാളത്തിൽ അന്യമാണ്.കാലഭേദങ്ങളുടെ കൊടുങ്കാറ്റിനപ്പുറം നിലയുറപ്പിക്കാൻ കഴിയുന്ന കരുത്ത് ഈ നോവലിനുണ്ട്.സാമ്പ്രദായിക നോവൽ വായനയിലൂടെ സമീപിക്കുമ്പോൾ ശ്രീനാരായണയിലെ പ്രകൃതി പ്രതിഭാസങ്ങൾ ചേതനാരഹിതമാണെന്നും എനിക്ക് ബോധ്യപ്പെട്ടു.1990 കൾ മുതൽ ഹരികുമാർ രൂപപ്പെടുത്തിയതും ഒരു ദശാബ്ദം കൊണ്ട് സിദ്ധാന്തവത്കരിച്ചതുമാണ് നവാദ്വൈതം.



       ആറ്റിങ്ങലിൽ ചർച്ച ചെയ്ത മൂന്ന് കൃതികളിലും നമ്മുടെ സംസ്കാരത്തിനകത്ത് ഒരു വ്യാജ ചരിത്രം സൃഷ്ടിച്ച് അതിലൂടെ യഥാർത്ഥ്യത്തെ അന്വേഷിക്കുക ആയിരുന്നു.ഈ കൃതികളിലെ സ്യൂഡോറിയലിസം ഇപ്രകാരമാണ് പ്രവർത്തിച്ചിട്ടുള്ളത്.ജലഛായ, ശ്രീനാരായണായ,വാൻഗോഗിന് എന്നീ നോവലുകൾ വാക്കുകളെ ആഗിരണം ചെയ്ത് ഇതര വാക്കുകളുമായി കൂട്ടിയോജിപ്പിച്ച് പുതിയ അർത്ഥ തലം സൃഷ്ടിക്കുകയാണ്."നവാദ്വൈതത്തെ ആഗിരണം എന്നു വിളിക്കാം.മറ്റൊന്നിനെ വലിച്ചെടുത്ത് പുതുക്കുക എന്ന അർത്ഥത്തിൽ" എന്ന് ഹരികുമാർ എഴുതിയത് ഇതുമൂലമാണ്.അതിനു ശേഷമാണ് ഹരികുമാറിൻ്റെ കൃതികൾ തേടിപ്പിടിച്ച് ഞാൻ വായിക്കാൻ തുടങ്ങിയത്.അതിൽ ആത്മായനങ്ങളുടെ ഖസാക്ക് എന്നെ ഏറെ സ്വാധീനിച്ചു.വിമർശനത്തിൻ്റെ വേറിട്ടൊരു വഴി ഈ ഗ്രന്ഥത്തിലുടനീളം കാണാം.വിജയനിലെ പ്രകൃതി പ്രതിഭാസം നവാദ്വൈതം പൂണ്ട് ആത്മായനങ്ങളുടെ ഖസാക്കിൽ വിരിയുകയാണ്.നവാദ്വൈതം വിജയൻ്റെ നോവലുകളിലൂടെ എന്ന കൃതി നവാദ്വൈതത്തെ സിദ്ധാന്തപരമായി സ്ഥായി ആക്കുന്നു.


നവാദ്വൈതം  തത്ത്വവും

      എന്നെ ചീഫ് എഡിറ്ററായി നിയോഗിച്ച ഫയർസർവ്വീസസ് എന്ന മാസിക ഇക്കാലത്ത് പ്രവർത്തിച്ച് വരികയായിരുന്നു.ഒരു സംഘടനയുടെ പ്രസിദ്ധീകരണം ആണെങ്കിലും സാഹിത്യത്തിന് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഈ മാസികയിൽ ഹരികുമാറിനെ പോലെ ഉന്നതരായ സാഹിത്യകാരൻമാർ എഴുതുമോ എന്ന ആശങ്ക എന്നിലുണ്ടായെങ്കിലും ആദ്യ സമീപനത്തിൽ തന്നെ അദ്ദേഹം സ്ഥിരമായ ഒരു പംക്തി കൈകാര്യം ചെയ്യാമെന്ന് സമ്മതിക്കുക ഉണ്ടായി.നവാദ്വൈതം തത്ത്വവും പ്രയോഗവും എന്ന ശീർഷകത്തിൽ പതിനാറ് ലക്കങ്ങൾ ഇപ്പോൾ പിന്നിട്ടിരിക്കുന്നു.ചോദ്യോത്തര രൂപേണ ക്രമപ്പെടുത്തിയ സാഹിത്യ സംവാദം ചുരുങ്ങിയ സമയത്തിനകത്തു വച്ചുതന്നെ സാഹിത്യ പ്രേമികളുടെ ഇടയിൽ സ്ഥാനം പിടിച്ചു.

 "ഒരെഴുത്തുകാരൻ ആദ്യ കൃതി തൊട്ട് നിരസിച്ചുകൊണ്ടിരുന്നാലേ പുതിയ മേഖലകളിലേക്ക് നീങ്ങാനൊക്കു.എഴുത്തുകാരൻ തൻ്റെ ആദ്യ കൃതിയുടെ തടവറയിൽ കിടക്കേണ്ടതില്ല.അയാൾ ഉള്ളിൽ അനേകം വൈരുദ്ധ്യങ്ങളെ നേരിടുന്നുണ്ടാകും.ചിന്തിക്കുന്ന വ്യക്തിക്ക് എല്ലാറ്റിനും ഉത്തരം ഉണ്ടാകണമെന്നില്ല.ഉത്തരമില്ല എന്ന് തിരിച്ചറിയുന്നത് വലിയ അറിവാണ്.എല്ലാം പരിഹരിക്കാനല്ല ഒരാൾ എഴുതുന്നത്."എന്ന് ഹരികുമാർ എഴുത്തുകാർക്ക് സ്പഷ്ടത നൽകുന്നു.


നവാദ്വൈത സിദ്ധാന്തം എഴുത്തിനെയും വായനയെയും നവീകരിക്കുന്നു."ഭാവനയുടെ ചതുപ്പുനിലങ്ങളാണ് എവിടെയുമുള്ളത്.കണ്ടും കേട്ടും മടുപ്പിച്ച കാര്യങ്ങൾ പിന്നെയും പിന്നെയും ഉപയോഗിക്കുന്നത് ഒരു ക്രൂരതയാണ് " എന്നത് എഴുത്തുകാർക്കുള്ള താക്കീതാണ്.നവ മാധ്യമങ്ങളെ സാഹിത്യവുമായി കൂട്ടിയിണക്കി ചർച്ചയ്ക്കു വിധേയമാക്കിയ മറ്റൊരു വിമർശകൻ ഉണ്ടാകാനിടയില്ല." 

ഫെയ്സ് ബുക്ക് ഒരു മാധ്യമവും കലയുമാണ്.ഒരാൾ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുന്നതോടെ അയാൾക്ക് ഇൻ്റർ നെറ്റ് അധിഷ്ഠിത മേഖലയിൽ വലിയ പരിവേഷം കിട്ടുകയായി.സോഷ്യൽ മീഡിയയും വാട്സ് ആപ്പ് ഗ്രൂപ്പുകളും ട്വിറ്റർ,ഇൻസ്റ്റഗ്രാം പോലുള്ള ഷെയറിംഗ് സൈറ്റുകളും മനുഷ്യന് കലാകാരൻ്റെ മുഖം നൽകുന്നുണ്ട്.ഇവിടെയൊന്നും ഫ്യൂഡൽ മാധ്യമ പ്രഭുക്കളോ ഉച്ചനീചത്വമോ ഇല്ല." ഇപ്രകാരം സാഹിത്യത്തെയും സാഹിത്യ വിമർശനത്തെയും ഉയർത്തുന്നതിൽ ഹരികുമാറിൻ്റെ ധിഷണാപരമായ ഇടപെടലുകൾ വലുതാണ്.

ഒരേയൊരു കോളമിസ്റ്റ്

ഹരികുമാർ എഴുത്തിൻ്റെ നാല്പത്തിയൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. അതേസമയം, അക്ഷരജാലകം എന്ന കോളം ഇരുപത്തിമൂന്നു വർഷം പിന്നിട്ടിരിക്കുകയാണ്. ഇതുപോലെ സ്ഥിരപ്രതിഷ്ഠ നേടിയ വേറൊരു പംക്തിയില്ലല്ലോ.

ഈ ഓണപ്പതിപ്പിനു  പിന്നിൽ ഹരികുമാറിൻ്റെ  രചനാജീവിതത്തിൻ്റെയും വിവിധ  ചിന്താമണ്ഡലങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ ആശയ പ്രപഞ്ചത്തെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യമുണ്ട്. മുൻപതിപ്പുകൾ പോലെ ഇതും വായനക്കാർക്ക് പ്രിയങ്കരമായിരിക്കുമെന്നു ഉറപ്പുണ്ട്.

മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിലും സമകാലീന സാഹിത്യത്തിലെ മൗലികതയുള്ള പ്രധാന സാഹിത്യചിന്തകനെന്ന നിലയിലും ഈ പതിപ്പ് പ്രസക്തമാവുകയാണ്.
 

HOME PAGE 👍

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 ചിന്ത 


 

 

 

 

 

 

 

എം.കെ. ഹരികുമാർ

ചിന്തിക്കുന്നവന്
എന്താണ് ചിന്തിച്ചതെന്ന് അറിയണം.
ചിന്തയാകട്ടെ
ചിന്തിച്ചവനെ അറിയാൻ ശ്രമിക്കുകയാണ്.

സ്നാനഘട്ടങ്ങളും
ക്ഷേത്രമുറ്റങ്ങളും
മന്ത്രവേദികളും കടന്ന്
ചിന്തിക്കുന്നവനും ചിന്തയും
പരസ്പരം കണ്ടുമുട്ടി ;
ആര് ആരെയാണ് തിരഞ്ഞതെന്ന്
അവർക്ക് മനസ്സിലായതേയില്ല .


HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 തുമ്പി


 

 

 

 

 

 

എം.കെ. ഹരികുമാർ

പ്രൊഫസറുടെ
ശബ്ദം കേട്ടാണ്
തുമ്പി അവിടേക്ക് വന്നത്

കുട്ടികൾ നിരാശരായിരുന്നു.
അല്ല, അവൾ നിസ്സംഗരായിരുന്നു

പ്രൊഫസർ ,
ഉണ്ണായിവാര്യരെയൊക്കെ
നന്നായി അപനിർമ്മിച്ചു,
വിഘടിപ്പിച്ചു ,
വിപുലീകരിച്ചു.
സഹികെട്ടപ്പോൾ
തുമ്പി പറഞ്ഞുപോയി :
'എടോ, പ്രൊഫസറെ
അല്പമെങ്കിലും മനുഷ്യത്വം
കാണിക്കണം.
സൗന്ദര്യാത്മക, കാല്പനിക
മാനുഷിക ,മിസ്റ്റിക്
നോട്ടം വേണമെങ്കിൽ
എൻ്റെ ശരീരത്തിലേക്ക് നോക്ക് '!

 

HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

ജലം എന്ന ചാവേർ


 

 

 

 

 

 

 

എം.കെ. ഹരികുമാർ

ജലം ഒരു ചാവേറാണ് ;
മരണത്തെ ഭയമില്ലാതെ
ഏതു യുദ്ധത്തിലേക്കും
ഒഴുകിയിറങ്ങും.

മരണവും സ്വപ്നവും ഒന്നാണെന്ന് തെളിയിക്കാൻ ജലാത്മകത മതി.
ജലാത്മകതയാണ്
അതിൻ്റെ മതം .
ജലം
ജലമെന്ന ദൈവശാസ്ത്രത്തിൻ്റെ
വാക്കും മനസ്സുമാണ്‌.

ജലത്തിൻ്റെ വേഗവും പോരാട്ടവും മറ്റൊരു  ദൈവത്തിൻ്റേതാണ്, മതത്തിൻ്റേതാണ്.

ഒഴുക്ക് യാത്രയാണ് ,
മാറ്റമാണ് ,നിരാസമാണ്,
നിർമ്മാണമാണ് ,തിരോധാനമാണ്, ജനനമാണ്.


HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 പക്ഷികൾ


 

 

 

 

 

 എം.കെ. ഹരികുമാർ


നമ്മൾ ഒരു മഴക്കാലത്താണ്
കണ്ടത് .
കുടപിടിച്ച് മഴച്ചില്ലകളിൽ ചവിട്ടി
നമ്മൾ നടന്നു.

ആർത്തു പൂത്ത
മരങ്ങൾ താഴ്‌വരകളെ
പ്രഭാപൂരിതമാക്കി.

നമ്മളിപ്പോൾ വിവശരാണ്‌.
ഋതുക്കൾ ക്രമം തെറ്റാതെ
വന്നുപോയിരിക്കുന്നു.

എല്ലാം മുഖം മാറ്റി .
ഗ്രാമത്തിലെ തെരുവുകളിലോ,
കടകളിലെ ചാരുബെഞ്ചുകളിലോ
അമ്പലത്തിലേക്കുള്ള വഴിയിലോ
നഗരത്തിലേക്കുള്ള ബസുകളിലോ
പരിചയക്കാർ ആരുമില്ല.
മുഖം തരാത്തവർ,
മനസ്സു തരാത്തവർ.

വെയിലിനു പോലും പേര് നഷ്ടപ്പെട്ടിരിക്കുന്നു ,
ഊരും.
കാറ്റിന് പഴയ വാതിലുകളൊന്നും ഓർമ്മയില്ല.

നമ്മൾ വെറും
കാവ്യബിംബങ്ങൾ മാത്രം .
ഉയരമുള്ള ഒരു വൃക്ഷത്തിൽ നിന്ന് ഇരുവശത്തേക്കും
പറക്കുന്നവർ .

 

HOME PAGE 

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 നമ്മൾ

എം.കെ. ഹരികുമാർ




 

 

 

 

ഒരിക്കൽ നമ്മൾ ഒന്നിച്ചിരുന്നു
ജ്യൂസ് കഴിച്ചു ,
സിനിമ കണ്ടു ,
ക്രിക്കറ്റ് കണ്ടു ,
യാത്ര പോയി .

എല്ലാം, ശ്രീകൃഷ്ണൻ പറഞ്ഞപോലെ,
മിഥ്യയായി .
ഇപ്പോൾ നമ്മൾ കണ്ടാൽ
നോക്കില്ല ,മിണ്ടില്ല .
പറയാൻ ഒന്നും തന്നെ അവശേഷിക്കുന്നില്ല.
എല്ലാം പറഞ്ഞതാണല്ലോ.

എവിടെയോ രണ്ട് നക്ഷത്രങ്ങളെ കാണാതായി.
നക്ഷത്രങ്ങൾ ഇല്ലാതായ
ഇടങ്ങളെല്ലാം
തമോഗർത്തങ്ങളാണ്.

 

HOME PAGE 

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 വാക്കും മൗനവും 


 

എം.കെ. ഹരികുമാർ

മൗനത്തിനുള്ളിൽ
വാക്കുകളുണ്ടായിരുന്നു, വാക്കുകൾക്കുള്ളിൽ
മൗനമുണ്ടായിരുന്നതുപോലെ.

മൗനം നിറയെ
സംഭാഷണങ്ങളായിരുന്നു,
യുദ്ധത്തിൽ തോറ്റ
ഭടൻ്റെ തകർന്ന മനസ്സിൻ്റെ
സ്വയംഭാഷണങ്ങൾ പോലെ

മൗനം എന്താണെന്ന്
വാക്കുകൾ
അന്വേഷിച്ചു ;
വാക്കുകൾ എന്താണെന്ന്
മൗനവും .

വാക്ക് മൗനത്തെയും
മൗനം വാക്കിനെയും
വച്ചുമാറി.

HOME PAGE

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 സൗന്ദര്യത്തിൻ്റെ ജ്വാല നിറയുന്ന നോവൽ 






ജീ തുളസീധരൻ ഭോപ്പാൽ


എല്ലാ കലകളെയും കുറിച്ചുമുള്ള  ഗൗരവമേറിയ ചിന്തകളാണ് ദാർശനികനും എഴുത്തുകാരനുമായ എം. കെ.ഹരികുമാറിൻ്റെ രചനകളിലൂടെ നാം 
കടന്നുപോകുമ്പോൾ കാണുന്നത്.
കല നിർമ്മിക്കുന്ന ലോകം സത്യാത്മകമായിരിക്കണമെന്ന് നിർബന്ധമുള്ള ഒരെഴുത്തുകാരനാണ് ഹരികുമാർ. അതിൻ്റെ ഭാഗമായ ചിന്തയാണ് ,തൻ്റെ  കലാപരിസരത്ത്  സ്വതന്ത്രവിഹാരം നടത്തിയ വാൻ ഗോഗിനെക്കുറിച്ച് ഒരു സാഹിതീശില്പം നിർമ്മിക്കുകയെന്നത് .

വിള വിളഞ്ഞുനിൽക്കുന്ന ഗോതമ്പ് പാടങ്ങളിൽ
സന്ധ്യാനേരത്തെ കുങ്കുമ നിറത്തിനൊപ്പം, സൂര്യചന്ദ്രന്മാരെ പോലും തൻ്റേതായ രീതിയിൽ വരച്ച മറ്റൊരു 'ചിത്ര'മാണ് 'വാൻഗോഗിന് ' എന്ന നോവൽ.
ജീവചരിതാഖ്യായികയുടെ തുടക്കംതന്നെ ഗ്രീക്ക്പുരാണങ്ങളുടെ ചരിത്രം അന്വേഷിച്ചു കൊണ്ടാണ്.
'വിൻസെന്റ് വാൻഗോഗ് ഇന്ന് ഒരു മിത്താണ് .മാനസിക ,ലൈംഗിക രോഗങ്ങളാൽ വലഞ്ഞു ജീവിതം ഹോമിച്ച ഒരു കലാകാരൻ . കലയ്ക്കു  വേണ്ടി ജീവിച്ച ഒരു മനുഷ്യൻ സ്വന്തം ചെവി മുറിച്ചു ഭ്രാന്ത് ആഘോഷിച്ചു  എന്നാണ് ചർച്ച .വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒരു കാറ്റഗറിയും വിഷയവുമാണ് വാൻഗോഗ് .എങ്കിലും, ഞാൻ പുതിയൊരു വാൻഗോഗിനെ അന്വേഷിക്കുകയാണ് .വാൻഗോഗല്ല ചെവി മുറിച്ചത് എന്ന് ഈ നോവൽ വായിച്ചാൽ വ്യക്തമാകും' - ഹരികുമാർ എഴുതുന്നു.

'അതിനു ഇടവരുത്തിയ സാഹചര്യം  ഒരു നോവലിസ്റ്റിന്റെ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ചും ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും യുക്തിയുടെ പിൻബലം മറയാക്കിയും ഇവിടെ അവതരിപ്പിക്കുകയാണ്.
തിയോഡർ എന്ന സാങ്കല്പിക നോവലിസ്റ്റ് വാൻഗോഗിനെക്കുറിച്ചുള്ള ചില അസാധാരണ റിപ്പോർട്ടുകൾ തേടിപ്പിടിച്ചു വായനക്കാരുടെ മുമ്പിൽ വയ്ക്കുകയാണ്. തിയോഡോർ സമാഹരിക്കുന്ന രൂപത്തിലാണ് നോവൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ഭാവനാധിഷ്ഠിതമായ കഥാപാത്രങ്ങളും സന്ദർഭങ്ങളുമണ്ട്. അവനവനോടു സത്യസന്ധനാകാൻ വിധിക്കപ്പെട്ട ഒരു കലാകാരൻ എങ്ങനെയാണ് ഏതുകാലത്തും വ്യവസ്ഥാപിത കൗശലങ്ങൾക്ക് പുറത്താകുന്നതെന്ന് ഈ വാൻഗോഗ് കാണിച്ചുതരും'.
ജീ തുളസീധരൻ ഭോപ്പാൽ



 

ഈ നോവലിന്റെ ഘടനതന്നെ എല്ലാ നോവൽ സങ്കൽപങ്ങളെയും തിരുത്തിക്കുറിക്കുന്നതാണ് .'ശ്രീനാരായണായ ' എന്ന ദാർശനിക നോവലിൽ ആവിഷ്കരിച്ചിരിക്കുന്ന അതേ രൂപഘടനയാണ് ഇവിടെ വാൻ ഗോഗിലും കാണുന്നത്. വിവേകചൂടാമണി എന്ന ദാർശനിക മാസികയുടെ വിശേഷാൽ പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ പ്രഗത്ഭരായ പതിനഞ്ച് എഴുത്തുകാരോട് ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും വരച്ചുകാട്ടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. നോവലിന്റെ സാധാരണ ചട്ടക്കൂടുകളെ അതിലംഘിച്ചുകൊണ്ട് ഒരു പുതിയ 
ഭാഷാധൈഷണിക ലോകജാലകം കെട്ടിപ്പൊക്കുക എന്ന ദൗത്യം ഏറ്റെടുത്ത് അവതരിപ്പിച്ച ഒരു പുണ്യ പ്രവാചകനെപ്പോലെയാണ് നോവൽ എന്ന ഈ പ്രത്യേക പതിപ്പിന്റെ പത്രാധിപരായ മോഹനാംഗൻ പാറശാലയെ 
നാം കാണുന്നത്.



'വാൻഗോഗിന് ' എന്ന കൃതിയിലാകട്ടെ മരണമടഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ഫ്രാൻസിലെ ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്‌. തിയഡോർഎന്ന നോവലിസ്റ്റാണ് സവിശേഷതയാർന്ന അഞ്ച് ഖണ്ഡങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് .ഇതിൽ ആദ്യത്തെ രണ്ടു റിപ്പോർട്ടുകൾ യഥാക്രമം നിക്കോളസ് വിൽഹം , സ്റ്റാൻലി പയസ്സ് എന്നിവർ എഴുതിയതാണ്. മൂന്നാമത്തേത് മാർസൽ 
യൂബേ എന്ന പത്രപ്രവർത്തകൻ വാൻഗോഗിന്റെ കലാജീവിതത്തിലെ ചില സംഭവങ്ങൾ ചേർത്തുവച്ച എഴുതിയ ജീവചരിത്രവിവരണമാണ്. നാലാമത്തേത് വാൻഗോഗിന്റെ പ്രിയസുഹൃത്തും സഹവാസിയുമായിരുന്ന പോൾ ഗോഗിന്റെ ഡയറിയിൽ നിന്നുള്ള കുറെ ഭാഗങ്ങളാണ്. അഞ്ചാമത്തേത് വാൻഗോഗ് സ്വയം വെടിവച്ച് മരിക്കുന്നതിനു മുമ്പ് തന്റെ മുറിയിൽ വന്ന് സംസാരിച്ചതിനെ ആധാരമാക്കി പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ ഒരു പത്രത്തിന് നൽകിയ റിപ്പോർട്ടിലെ കുറിച്ച് ഭാഗമാണ് .മരണത്തിലേക്ക് നയിച്ച സംഘർഷം ഇതിൽ വ്യക്തമാണ്. ഇത്രയും തിരഞ്ഞെടുക്കുന്നത് വാൻഗോഗ് സ്വന്തം കാതുമുറിച്ചു എന്ന നുണ തിരുത്തുന്നതിന് 
വേണ്ടിയാണ് .അതിനുള്ള തെളിവുകൾ നിരത്താൻ റിപ്പോർട്ടുകൾക്കും ഗോഗിന്റെ ഡയറിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു.

വാൻഗോഗ് പുറംലോകത്തെ നിരാകരിക്കുകയല്ല ചെയ്തത്; തനിക്ക് വഴങ്ങാത്ത യുക്തിയും ഗർവ്വും പുലർത്തിയ ആ ലോകത്തെ തൻ്റേതായ രീതിയിൽ മിതപ്പെടുത്തുകയും, ചിട്ടപ്പെടുത്തുകയുമാണ് ചെയ്തത് .പുറത്തേക്ക് പോകാൻ തന്നെപ്പോലെയുള്ള മനസ്സുകളാണ് ആ ചിത്രകാരന് വേണ്ടിയിരുന്നത്.
അത് ലഭിക്കില്ല എന്ന ബോധ്യമായതോടെ അദ്ദേഹം തൻ്റെ  ഉള്ളിലേക്ക് തന്നെ ആ ലോകത്തെ അന്വേഷിച്ചു പോയി .പ്രക്ഷുബ്ധമായ ഒരു മനസ്സ് അതിൻ്റെ തന്നെ പൊട്ടിത്തെറിയിൽ നിന്ന് രക്ഷ നേടുന്നതിനുള്ള ഉപായം കണ്ടെത്തും.

ഇങ്ങനെ വാൻഗോഗിന്റെ വർണ്ണ വിസ്മയങ്ങൾ  ഏൽക്കാത്ത  ജീവിതത്തിലേക്ക് കടന്നുചെല്ലാൻ തിയോഡർ തിരഞ്ഞെടുത്ത വഴികളും ശ്രദ്ധേയമാണ് .
'എൻ്റെ ചിത്രങ്ങൾ വിറ്റു പോകുന്നില്ല എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല .പക്ഷേ ഒരു കാലം വരും .എൻ്റ ചിത്രങ്ങൾക്ക്, ഉപയോഗിച്ചിരിക്കുന്ന ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം ' എന്ന വിൻസന്റ് വാൻഗോഗിൻ്റെ വാചകം സത്യമാവുകയായിരുന്നു. "വരക്കാൻ മാത്രമാണ് ഞാൻ ജീവിക്കുന്നത് എനിക്ക് അതിനേകഴിയൂ"- വാൻ ഗോഗ് ഒരു സുഹൃത്തിന് എഴുതി. 



വാൻഗോഗ് മരിച്ചിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ . അദ്ദേഹത്തെ അറിയുന്ന പലരും ഇപ്പോൾ ധാരാളം വിശേഷങ്ങൾ പറയുന്നുണ്ട് .
എല്ലാവരും കഴിഞ്ഞതെല്ലാം തിരുത്തിപ്പറയുകയാണ്. ചെവിയറ്റ് ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹത്തിന് കുറച്ചൊക്കെ ഓർമ്മപ്പിശകും വിഭ്രാന്തിയും ഉണ്ടായിരുന്നു .അത് നേരു തന്നെയാണോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്നാൽ വരയ്ക്കാനായി മാത്രം ജീവിച്ച അദ്ദേഹം തൻ്റെ ഭയവും ഭ്രാന്തും ചിത്രങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.

ഗുരു നിത്യചൈതന്യയതിക്ക് വളരെയിഷ്ടപ്പെട്ട ഒരു ചിത്രകാരനായിരുന്നു വിൻസെന്റ് വാൻ ഗോഗ് .
ഗുരു നിത്യ എഴുതുന്നു : "സംഗീതജ്ഞനിൽ നിന്ന് ഒരു സ്വരഗീതി ഉയർന്നുവരുമ്പോൾ , ചിത്രകാരൻ തൂലികാചലനം നിറഞ്ഞ നിറത്തെ ചിലപ്പോൾ സാന്ദ്രമാക്കിയും ചിലപ്പോൾ വിവർണ്ണമാക്കിയും  കൊണ്ടുവരുമ്പോൾ , കവി ഹൃദയത്തിലെ വാക്കുകൾ നാവിൽ നിന്ന് പ്രാണനിൽകൂടി ബാഹ്യാന്തരീക്ഷത്തിൽനിന്ന് വൈഖരിയായിത്തീരുമ്പോൾ സാക്ഷിയായിരിക്കുന്ന ശ്രോതാവിൽ യാദൃശ്ചികമായ ശ്രുത്യനുഭവവും , വർണ്ണാനുഭവവും വാക്യശ്രവണവും പൊടുന്നനെ ഉയരുന്നു. ഗുരുവിന്റെ നിരീക്ഷണങ്ങൾ വാൻഗോഗിന്റെ ക്യാൻവാസുകളിൽ വാരിവിതറിയ വർണ്ണക്കുട്ടുകളിൽ നമുക്ക് കാണാം.

ലോകത്തിലെ എല്ലാ മികച്ച കലാസൃഷ്ടികൾക്കുമെന്നതുപോലെ ഈ നോവലിനും പല അർഥതലങ്ങളുണ്ട്. ഒരു സാധാരണ വായനക്കാരന് പെട്ടെന്നു കണ്ടെത്താൻ സാധിക്കുകയില്ലായിരിക്കാം. സത്യാന്വേഷണത്തെ തൻ്റെ ചിന്തയുടെ 
ജീവശ്വാസമാക്കി മാറ്റിയ ഒരു വിമർശകന് അവ കാണാതെ പോകാൻ പറ്റുകയില്ല. എഴുത്തുകാരന്റെ ബോധമനസ്സും ഉപബോധ മനസ്സും ഒത്തുചേരുന്ന സങ്കീർണ്ണമായ ഒരു അവസ്ഥയിൽ നിന്നാണ് സൃഷ്ടിയുടെ പ്രഥമ നിർമ്മാണം നടക്കുക .

വാൻഗോഗ് തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത് നോക്കുക:
"നിങ്ങൾക്ക് ഞാൻ മനോരോഗിയായി ഇരിക്കുന്നതാണ് നല്ലത്. അത് പ്രചരിപ്പിച്ചാൽ എൻ്റെ ചിത്രങ്ങൾ കാണാനും ആരും വരി കയില്ലല്ലോ .എനിക്ക് പണമില്ലാത്തതുകൊണ്ട് നിങ്ങളെ പോലെയുള്ളവരെ വിളിക്കാനാവില്ല. അധികാരകേന്ദ്രങ്ങളിൽ ഇതുപോലെ ഉള്ളവർ എക്കാലത്തും അടയിരിക്കും എന്നെപോലുള്ളവരെ മനോരോഗിയാക്കാൻ. ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ പൊതു സമൂഹം അംഗീകരിക്കുന്നില്ല എന്ന് പറയുന്ന നിങ്ങൾ തന്നെയാണ് ആ ചിത്രങ്ങളുടെ വിൽപന സാധ്യതയെക്കുറിച്ച് പറയുന്നത് . വാസ്തവത്തിൽ എന്തിനാണ് എന്നെ പിന്തുടരുന്നത് ?നിങ്ങൾ പറയുന്നതെല്ലാം കരുതിക്കൂട്ടി ഉണ്ടാക്കിയ കഥകളാണ് .എൻ്റെ  മനോരോഗകഥയും അതുപോലെ ഒന്നാണ്. പ്രാണനുവേണ്ടി നിലവിളിക്കുമ്പോൾ ഏതൊരുവനും ഭ്രാന്തനായി മാറും. പ്രാണനുവേണ്ടി നിലകൊള്ളേണ്ട ഘട്ടം വന്നാൽ മാത്രമേ അതറിയൂ. പിൻവാങ്ങലിന് പരിധിയുണ്ട് .അതിനപ്പുറത്തേക്ക് പോകേണ്ടി വരുമ്പോൾ മാനവും പദവിയുമെല്ലാം വേണ്ടെന്ന് വയ്ക്കും. വലിയൊരാൾക്കൂട്ടത്തിൽ ഒരുവന് തന്റെ ജീവൻ രക്ഷിക്കാനായി എല്ലാവരോടും യാചിക്കേണ്ട അവസ്ഥ വരുന്നത് ആലോചിച്ചുനോക്കൂ. ചിലർക്ക് സംഘം ചേരാൻ പ്രയാസമായിരിക്കും. ആരെയും വെറുക്കാതെ തന്നെ ഒറ്റപ്പെട്ടു പോകുന്നു. ചിലർ അവനവന്റ കാഴ്ചകൾക്കായി ആന്തരിക ദുരിതമനുഭവിക്കുന്നു. എനിക്ക് എന്റെ ചിത്രങ്ങൾക്ക് വേണ്ടി ഒരു കൂട്ടത്തിൽ നിന്നു മാറി പോകേണ്ടതുണ്ടായിരുന്നു. ഓരോ വസ്തുവും എന്നോട് സംവദിക്കുന്നത് എങ്ങനെയാണെന്നാണ് ഞാൻ നോക്കുക. അത് വിശേഷപ്പെട്ട ഏകാന്തതയാണ്. എൻ്റെ കാലത്ത് ധാരാളം പേർ വരച്ച ശൈലിയോ വർണ്ണവിന്യാസമോ എന്നെ സ്വാധീനിക്കാതിരുന്നത് , ഞാൻ ഒരു സ്കൂളിലും ഉൾപ്പെടാതിരുന്നതു കൊണ്ടാണ്. അതുകൊണ്ട്  ആരുടെയും ശിഷ്യനായില്ല. ആകാനൊക്കുകയും ഇല്ല .എനിക്ക് യജമാനനില്ല. ഞാനൊരു ഉടമസ്ഥനില്ലാത്ത നായയാണ്. അതുകൊണ്ട് ഞാൻ അർദ്ധരാത്രിയിൽ കുരച്ചുകൊണ്ടിരിക്കും. അതിനു കണ്ടെത്തുന്ന കാരണങ്ങൾ , ഇരുമ്പു കൂട്ടിൽ നല്ല ആഹാരം കഴിച്ചു കൃത്യനിഷ്ഠയോടെ കുരക്കുന്ന തടിച്ച നായ്ക്കളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇരുട്ടിലൂടെ ഞാൻ ചികഞ്ഞെടുക്കുന്ന ശബ്ദങ്ങളോ ചലനങ്ങളോ എന്നെ കുരയിലേക്ക് നയിക്കുന്നു .ചിലപ്പോൾ ഞാൻ തന്നെ ആ കുര ഇടയ്ക്കു വച്ച് ഉപേക്ഷിക്കും. അതിലാണ് ഞാൻ ജീവിക്കുന്നത് .അവർക്കത് അനായാസം പരസ്പരം വിനിമയം ചെയ്യാവുന്നതുകൊണ്ടാണ്. പക്ഷേ എനിക്ക് എന്റെ ചിത്രങ്ങൾക്കാധാരമായ വസ്തുക്കൾ യഥാർത്ഥത്തിലുള്ളതു തന്നെയാണ് .ഇല്ലാത്തതൊന്നും ഞാൻ വരച്ചിട്ടില്ല. എനിക്ക് അത് യാഥാർത്ഥ്യം മാത്രമല്ല ,ജീവനുള്ള വസ്തുക്കളുമാണ്. അതെല്ലാം നിലനിൽക്കുന്നതാണ്. ആ വസ്തുക്കൾ എന്നിലേക്കു വരികയാണ്.  അതുപോലെ ഞാൻ അവയിലേക്കും എത്തുന്നു. ഈ വരവും പോക്കും വികാരനിർഭരമാണ്. ഇതിൻ്റെ  രൂക്ഷമായ സംഘർഷം പൂർണമായി ഉപയോഗിക്കാൻ സാവകാശം വേണം. ഒരു ബിന്ദുവിലേക്ക് ശ്രദ്ധിക്കാൻ ആവശ്യമായ സമയം വേണം. സമയം എന്ന് പറഞ്ഞത് ഘടികാര സമയം അല്ല .എൻ്റെ കണ്ണുകൾക്കും മനസ്സിനും ആവശ്യമായ സമയമാണ് .അത് ഉള്ളിലേക്ക് തിരിഞ്ഞിരിക്കുന്ന മനസ്സാണ്. അതുകൊണ്ടുതന്നെ എൻ്റെ  രൂപങ്ങളിൽ, ചിത്രങ്ങളിൽ ഞാൻ മാത്രമേയുള്ളൂ .അത് എൻ്റെ  തന്നെ മറ്റൊരു ആഖ്യാനമാണ് .ഞാൻ സാമ്പ്രദായിക സ്കൂളിൽ പഠിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സ്വന്തമായി വരയ്ക്കാനായത്.പ്രകൃതി എന്നെ അങ്ങനെ നയിച്ചു. ഒരുപക്ഷേ, പ്രകൃതിയുടെ ആവശ്യമായിരിക്കാം. ഓരോ വ്യക്തിയുടെയും ഘടനയിലുള്ള സിദ്ധിക്കും സാധ്യതയ്ക്കും  അനുസരിച്ച് പ്രകൃതി അതിനെ സ്വതന്തമായി വിടുന്നു. എന്നെ ഒരു ചിത്രകലാ അദ്ധ്യാപന്റെ കീഴിൽ പരിശീലനത്തിന് അയച്ചിരുന്നെങ്കിൽ, എല്ലാവർക്കും സ്വീകാര്യനായ നിറക്കൂട്ടുകാരനാവുമായിരുന്നു. എന്റെ ചിത്രങ്ങൾ വാങ്ങാൻ പലരും തിക്കിത്തിരക്കുമായിരുന്നു. എന്റെ ഗുരുനാഥന്റെ പേരിൽ എനിക്ക് ചിത്രങ്ങൾ വിൽക്കാമായിരുന്നു. ഓരോ ചിത്രത്തിലും എന്റെ അദ്ധ്യാപകൻ പറഞ്ഞുതന്ന പാഠങ്ങൾ എഴുന്നു നില്കുമായിരുന്നു. ഒരു വിദ്യാലയത്തിലെ കലാസംബന്ധിയായ സാരോപദേശങ്ങൾ അത്രയും എന്റെ ക്യാൻവാസിൽ നിറയുമായിരുന്നു. എന്നാൽ ഒഴിഞ്ഞ ചുമരുകളിൽ തന്നിഷ്ടം കോറിയിടാൻ നോക്കിയപ്പോഴാണ് ഞാൻ ചിത്രകാരനായത്. എന്റെ ജീവിതത്തേയും അതുപോലെ ഞാൻ ചിട്ടപ്പെടുത്താതെ വിടുകയായിരുന്നു " .


കേവലം മുപ്പത്തിയേഴു വയസ്സുവരെ മാത്രം ജീവിച്ച് 2100-ൽ അധികം ചിത്രങ്ങൾ വരച്ച്, അവിവാഹിതനായി ജീവിച്ചു .പ്രണയവും വിരഹവും കലാപവും ജീവിതഭാഗമായി കണ്ട എക്കാലത്തെയും മികച്ച ചിത്രകാരന്റെ ജീവിതത്തിലേക്ക് പ്രകാശം പരത്തുന്നതാണ് 'വാൻഗോഗിന്' എന്ന് നോവലിലൂടെ കടന്നുപോകുന്ന ആർക്കും പറയാനാകും.
 
 
 
 

എം .കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 


എം കെ ഹരികുമാർ വാട്സ്പ്പ് ഗ്രൂപ്പ് 



 

 

 

 പൊൻചെരാതുകളുടെ സർഗശോഭ

സണ്ണി തായങ്കരി
    
     ഒരാൾക്ക് ഒരു കഥയോ കവിതയോ എഴുതണമെന്ന ഉൾപ്രേരണ ഉണ്ടായി
യെന്ന് കരുതുക. അപ്പോൾ സ്വാഭാവി കമായും അടുത്ത ചിന്ത എഴുതുന്നവ എവിടെ പ്രസിദ്ധീകരിക്കുംഎന്നതാവും. ഏതെങ്കിലും പത്രാധിപർ അത് അംഗീകരിക്കുമോ? അയാൾ അത് ചവറ്റുകൊട്ടയിലെറിയുമോ? ആരും പ്രസിദ്ധീകരിച്ചില്ലെങ്കിൽ നാലാൾ എങ്ങനെ വായിക്കും? വായിച്ചില്ലെങ്കിൽ എങ്ങനെ എഴുത്തുകാരൻ അറിയ പ്പെടും, അംഗീകരിക്കപ്പെടും?
     ഇതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ
എഴുതിത്തുടങ്ങുന്നവരെ അലട്ടിക്കൊ ണ്ടിരുന്നത്. പ്രസിദ്ധീകരണത്തിന്റെ ഓഫീസിലെ എഡിറ്റോറിയൽ ബോർഡ് സൃഷ്ടി വായിച്ച് പ്രസിദ്ധീകരണത്തിന് പച്ചക്കൊടി കാണിക്കണം. അവസാന തീർപ്പിനായി പത്രാധിപർ എന്ന അന്ത്യ വിധികർത്താവിന്റെ ടിക് ലഭിക്കണം. പലരും പരീക്ഷണത്തിന് തയ്യാറായി. ചിലർ വിജയിച്ചു. ഭൂരിപക്ഷവും പാതി വഴിയിൽ എഴുത്തിന്റെ വിളിയെ ഉപേക്ഷിച്ചു.

സണ്ണി തായങ്കരി
എന്നാൽ കാലം മാറിയതോടെ സാഹിത്യത്തിലെ അത്തരം തീർപ്പുക ൾക്കും വിലയിരുത്തലുകൾക്കും അവഗണനയ്ക്കും പ്രസക്തി നഷ്ടപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ആദ്യമായി രചന നടത്തുന്നവനും(ളും) സ്വന്തമായി പ്രസിദ്ധീകരണമില്ലാതെ  തന്നെ എഡിറ്ററായി, സ്വന്തം സൃഷ്ടി യുടെ വിധി കർത്താവായി. വലിയൊരു സാഹിത്യവിപ്ലവത്തിനാണ് നമ്മുടെ കാലം വാതിൽ തുറന്നിട്ടത്. എത്ര ത്തോളം അത് സാഹിത്യത്തെ പുഷ്കല മാക്കിയിട്ടുണ്ട് എന്നത് ചർച്ച ചെയ്യപ്പെ ടേണ്ടതാണ്. പക്ഷേ, കാലം ആവശ്യപ്പെ ടുന്നതിനെ ആർക്കാണ് നിഷേധിക്കാ നോ പ്രതിരോധിക്കാനോകഴിയുക?

ഇൻറർനെറ്റും സാമൂഹ്യ മാധ്യമങ്ങളും
  സാഹിത്യക്യാൻവാസിനെ പരിധികളി
ല്ലാതെ തുറന്നിടുമ്പോൾ അതിനെ ഫലപ്രദമായി നമ്മുടെ എഴുത്തുകാർ
ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ  എഴുത്തുകാർ എന്ന ഒരു വർഗം തന്നെ സൃഷ്ടിക്കപ്പെടുകയും അതിലൂടെ സാഹിത്യമൂല്യമുള്ള പല കൃതികളും വെളിച്ചം കാണുകയും അത് അംഗീകരി ക്കക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാ.
    ഇന്റർനെറ്റിന്റെ      ആവിർഭാവത്തിന്
മുമ്പ് അച്ചടിയെ മാത്രമാണ് എഴുത്തു
കാർ ആശ്രയിച്ചിരുന്നത്. സാഹിത്യ കൃതികൾ വെളിച്ചം കാണാൻ മറ്റൊരു മാധ്യമം ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. എന്നാൽ ഇന്ന് പ്രിന്റു മീഡിയയും സോഷ്യൽ മീഡിയയും ഒരുപോലെ വായനക്കാർക്കായി തുറന്നിടുന്ന എഴുത്തുകാരാണ് അധികവും. ചുരുക്കത്തിൽ ഇന്റർനെറ്റ് എഴുത്തിനേയും എഴുത്തുകാരനേയും  സീമകളില്ലാത്ത ചക്രവാളങ്ങളിൽ പ്രതിഷ്ഠിക്കുന്നു. വായനക്കാരനും വായനയുടെ വൈവിധ്യം അനുഭവിച്ച
റിയുന്നു. 


    ഇന്ന് ലക്ഷക്കണക്കിന്  ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലുണ്ട്. ഫേസ് ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ
തുടങ്ങി അനേക മീഡിയകളിലായി സാഹിത്യം, കല, സംസ്കാരം, ചരിത്രം, സയൻസ്, വിദ്യാഭ്യാസം, രാഷ്ട്രീയം, മതം, സമുദായം, വർഗം തുടങ്ങി ജീവിതത്തെ സ്പർശിക്കുന്ന സമസ്ത മേഖലകൾക്കും കൂട്ടായ്മകളും അവരു ടേതായ ഗ്രൂപ്പുകളും ഉണ്ട്. അവയിലെ ല്ലാം അംഗങ്ങളായ കോടിക്കണക്കിന് ആളുകൾ അത്തരം ഗ്രൂപ്പുകളിൽ
നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.


    സാഹിത്യം, കല, സംസ്കാരം എന്നീ മേഖലകളെ പരിപോഷിപ്പിക്കുന്നതി
നായി അനേകം ഗ്രൂപ്പുകൾ അഥവാ കൂട്ടായ്മകൾ വാട്സാപ്പ് എന്ന സാമൂഹ്യ മാധ്യമത്തിൽ ഉണ്ട്. എന്നാൽ പലതും പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന് പല പ്പോഴും വ്യതിചലിക്കുന്നതായി കാണാം. ഒന്നുകിൽ അഡ്മിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു,അല്ലെങ്കിൽ ലക്ഷ്യങ്ങളെ പിൻതുടരാൻ അഡ്മിൻമാർ താത്പര്യം കാണിക്കുന്നില്ല എന്നതാവും അതിന് കാരണം.
    'എം.കെ.ഹരികുമാർ ടൈംസ്' എന്ന സാഹിത്യകൂട്ടായ്മ രൂപീകൃതമായിട്ട്
വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളു. ഹരികുമാറിനെപ്പോലെ പരിണിത പ്രജ്ഞനായ ഒരാൾ ഒരു സാഹിത്യ ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ അതിന് വിശ്വാസ്യത യും എഴുത്തുകാരുടെ താത്പര്യവും പ്രോത്സാഹനവും ഉണ്ടാവുക സ്വാഭാവി കമാണ്. സാഹിത്യവും കലയുടെ സമസ്ത മേഖലകളും സംസ്കാരവും  സംവദിക്കപ്പെടുന്ന ഒരു തുറന്ന വേദി യായി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ
ഇത് മാറിക്കഴിഞ്ഞു. 




     അറിവും ആനന്ദവും വികിരണം ചെയ്യുന്ന അനേകം പുഷ്പങ്ങൾ നിറഞ്ഞ ഒരു ശരത്കാല പൂന്തോട്ടം പോലെയാണ് ഈ സർഗസംഗമങ്ങൾ.
സാഹിത്യം, കല, സംസ്കാരം എന്നീ വാക്കുകളിൽ ഇവിടെ ആലീസിന്റെ അത്ഭുതലോകംപോലെ മൂന്ന് വ്യത്യസ്ത ലോകങ്ങളാണ് വായനക്കാർ
ക്കു മുന്നിൽ തുറന്നിടുന്നത്. കഥ, കവിത, ലേഖനങ്ങൾ, നിരൂപണങ്ങൾ,
പുസ്തക പരിചയം, അവലോകന ങ്ങൾ, ആനുകാലികങ്ങളിലെ രചന കളെക്കുറിച്ചുള്ള വിലയിരുത്തലുകൾ, നിരൂപണ സാഹിത്യത്തെയും നിരൂപ കരെയും പഠനവിധേയമാക്കൽ, ലോക ക്ലാസിക്കുകളെയും പ്രധാനപ്പെട്ട മലയാള കൃതികളെയും പരിചയപ്പെടു ത്തൽ, ലോക സിനിമ, ലോക ചിത്രകല എന്നിവയുടെ വിശാലലോകം തുറന്ന്
കാണിക്കൽ, ലോക ചിത്രകലയുടെ പ്രദർശനം, എം.കെ.ഹരികുമാറിന്റെ കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന അക്ഷരജാലകം വായനക്കാർക്കായി തുറക്കൽ, മൺമറഞ്ഞ മഹത് വ്യക്തിത്വങ്ങളുടെ അനുസ്മരണം, മഹദ്വജനങ്ങൾ, മഹത് ദർശനങ്ങൾ, ഇതിഹാസങ്ങളെ പരിചയപ്പെടുത്തൽ, നവാദ്വൈത ദർശനം, കാർട്ടൂൺ, പെയിന്റിംഗ്, ശില്പവും അവയുടെ സ്രഷ്ടാക്കളെ അറിയലും, പ്രത്യേക വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം, ഗായകരെ പരിചയപ്പെടുത്തൽ, ചരിത്രം, ചരിത്രം സൃഷ്ടിച്ചവരെ അടുത്തറിയൽ, യാത്രാവിവരണം അറിവിന്റെ അതിരുകൾ നൈര്യ ന്തരമായി വികസിക്കുന്നതുപോലെ ഈ കൂട്ടായ്മയിൽ ജ്ഞാന സമ്പാദനത്തിന് അവസാനമുണ്ടാകുന്നില്ല. സാഹിത്യം, കല, സംസ്കാരംഎന്നീ വിഷയങ്ങളിലെ സംശയത്തിന്     
     ഒരാൾക്ക് ഒരു കഥയോ കവിതയോ എഴുതണമെന്ന ഉൾപ്രേരണ ഉണ്ടായി
യെന്ന് കരുതുക. അപ്പോൾ സ്വാഭാവി കമായും അടുത്ത ചിന്ത എഴുതുന്നവ എവിടെ പ്രസിദ്ധീകരിക്കുംഎന്നതാവും. ഏതെങ്കിലും പത്രാധിപർ അത് അംഗീകരിക്കുമോ? അയാൾ അത് ചവറ്റുകൊട്ടയിലെറിയുമോ? ആരും പ്രസിദ്ധീകരിച്ചില്ലെങ്കിൽ നാലാൾ എങ്ങനെ വായിക്കും? വായിച്ചില്ലെങ്കിൽ എങ്ങനെ എഴുത്തുകാരൻ അറിയ പ്പെടും, അംഗീകരിക്കപ്പെടും?
  ഇതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ  എഴുതിത്തുടങ്ങുന്നവരെ അലട്ടിക്കൊ ണ്ടിരുന്നത്. പ്രസിദ്ധീകരണത്തിന്റെ ഓഫീസിലെ എഡിറ്റോറിയൽ ബോർഡ് സൃഷ്ടി വായിച്ച് പ്രസിദ്ധീകരണത്തിന് പച്ചക്കൊടി കാണിക്കണം. അവസാന തീർപ്പിനായി പത്രാധിപർ എന്ന അന്ത്യ വിധികർത്താവിന്റെ ടിക് ലഭിക്കണം. പലരും പരീക്ഷണത്തിന് തയ്യാറായി. ചിലർ വിജയിച്ചു. ഭൂരിപക്ഷവും പാതി വഴിയിൽ എഴുത്തിന്റെ വിളിയെ ഉപേക്ഷിച്ചു.


    എന്നാൽ കാലം മാറിയതോടെ സാഹിത്യത്തിലെ അത്തരം തീർപ്പുക ൾക്കും വിലയിരുത്തലുകൾക്കും അവഗണനയ്ക്കും പ്രസക്തി നഷ്ടപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ആദ്യമായി രചന നടത്തുന്നവനും(ളും) സ്വന്തമായി പ്രസിദ്ധീകരണമില്ലാതെ  തന്നെ എഡിറ്ററായി, സ്വന്തം സൃഷ്ടി യുടെ വിധി കർത്താവായി. വലിയൊരു സാഹിത്യവിപ്ലവത്തിനാണ് നമ്മുടെ കാലം വാതിൽ തുറന്നിട്ടത്. എത്ര ത്തോളം അത് സാഹിത്യത്തെ പുഷ്കല മാക്കിയിട്ടുണ്ട് എന്നത് ചർച്ച ചെയ്യപ്പെ ടേണ്ടതാണ്. പക്ഷേ, കാലം ആവശ്യപ്പെ ടുന്നതിനെ ആർക്കാണ് നിഷേധിക്കാനോ പ്രതിരോധിക്കാനോകഴിയുക?ഇൻറർനെറ്റും സാമൂഹ്യ മാധ്യമങ്ങളും സാഹിത്യക്യാൻവാസിനെ പരിധികളി
ല്ലാതെ തുറന്നിടുമ്പോൾ അതിനെ ഫലപ്രദമായി നമ്മുടെ എഴുത്തുകാർ
ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ  എഴുത്തുകാർ എന്ന ഒരു വർഗം തന്നെ സൃഷ്ടിക്കപ്പെടുകയും അതിലൂടെ സാഹിത്യമൂല്യമുള്ള പല കൃതികളും വെളിച്ചം കാണുകയും അത് അംഗീകരി ക്കമറുപടി നൽകാൻ എം.കെ. ഹരികുമാർ എപ്പോഴും തയ്യാറാവുന്നു.
 
നൂറു കണക്കിന് പ്രശസ്തരും എഴുതി ത്തുടങ്ങുന്നവരും നിത്യവും ഇതിന്റെ ശുഭ്രച്ചുവരിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ശബ്ദതരംഗങ്ങളായും പ്രത്യക്ഷപ്പെടുന്നു. അഡ്മിൻ പ്രഖ്യാപിച്ച വിഷയങ്ങളിൽനിന്ന് വ്യതിചലിക്കാനോ വ്യക്തിപരമായ താത്പര്യങ്ങൾക്കായി ഈ കൂട്ടായ്മയുടെ ചുവരുകൾ ദുരുപയോഗം ചെയ്യാനോ ആരും ശ്രമിക്കുന്നില്ല എന്നത് ശ്ലാഘനീയ മാണ്. ഓരോരുത്തരുടേയും സൃഷ്ടി കളെയും ആശയങ്ങളേയും അഭിപ്രാ യങ്ങളെയും വായിക്കുവാനും
അഭിപ്രായം പറയുവാനും അവർക്ക് നന്ദിയും സ്നേഹവും അറിയിക്കുവാ
നും അഡ്മിനായ എം.കെ. പ്രത്യേകം
ശ്രദ്ധിക്കുന്നുവെന്നതാണ് വളരെ ചുരുക്കം നാളുകൾക്കുള്ളിൽ ഈ ഗ്രൂപ്പ്
ഇത്രയധികം ആളുകളിലേക്ക് എത്തി പ്പെടാൻ സഹായിച്ചത്.

എം.കെ.ഹരികുമാർ ടൈംസ് എന്ന ഈ ഗ്രൂപ്പിലൂടെ അനേകം എഴുത്തുകാർ
സ്വയം തങ്ങളുടെ ഭാഗധേയം നിർണയിക്കട്ടെ എന്ന് ആശംസിക്കുന്നു. എം.കെ
യ്ക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പിനും എല്ലാ വിജയവും ഉണ്ടാവട്ടെ.


HOME PAGE

എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...