ജലം എന്ന ചാവേർ
എം.കെ. ഹരികുമാർ
ജലം ഒരു ചാവേറാണ് ;
മരണത്തെ ഭയമില്ലാതെ
ഏതു യുദ്ധത്തിലേക്കും
ഒഴുകിയിറങ്ങും.
മരണവും സ്വപ്നവും ഒന്നാണെന്ന് തെളിയിക്കാൻ ജലാത്മകത മതി.
ജലാത്മകതയാണ്
അതിൻ്റെ മതം .
ജലം
ജലമെന്ന ദൈവശാസ്ത്രത്തിൻ്റെ
വാക്കും മനസ്സുമാണ്.
ജലത്തിൻ്റെ വേഗവും പോരാട്ടവും മറ്റൊരു ദൈവത്തിൻ്റേതാണ്, മതത്തിൻ്റേതാണ്.
ഒഴുക്ക് യാത്രയാണ് ,
മാറ്റമാണ് ,നിരാസമാണ്,
നിർമ്മാണമാണ് ,തിരോധാനമാണ്, ജനനമാണ്.
HOME PAGE
No comments:
Post a Comment